Source: Freepik
LIFE

ആ നാവൊന്ന് നീട്ടിയേ; ഡോക്ടർമാർ പറയുന്നത് വെറുതെയല്ല!

രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹം, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ എന്നിവരിലും ഈ അവസ്ഥ വന്നേക്കാം

Author : ന്യൂസ് ഡെസ്ക്

സാധാരണയായി ഡോക്ടറെ കാണാൻ ചെന്നാൽ അവർ ആദ്യം പറയുന്ന കാര്യങ്ങളിലൊന്നാണ് നാവു നീട്ടാൻ. നാവ് കണ്ട് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യും. ചുമ്മാ നാവിൽ നോക്കി എന്താണ് അറിയാൻ കഴിയുക എന്ന് ചിലപ്പോഴെങ്കിലും നാം ചിന്തിച്ച് കാണും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ശരീരം അതിന്റെ ലക്ഷണങ്ങള്‍ പല വിധത്തില്‍ കാട്ടിത്തരാറുണ്ട്. അത് നാവിലും പ്രകടമാകും. അതാണ് ഡോക്ടർമാർ പ്രധാനമായും നാവ് പരിശോധിക്കുന്നത്.

നാവിലെ നിറവ്യത്യാസം, വിള്ളലുകള്‍ വ്രണങ്ങള്‍ എന്നിവയെല്ലാം പലതരം ആരോഗ്യ പ്രശ്‌നങ്ങളുടെ ലക്ഷണമാണ്. പോഷകാഹാരക്കുറവ് മുതൽ കാൻസർ സാധ്യതവരെ നാവുകൾ കണിച്ചു തരുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വായിലെ വൃത്തിക്കുറവ്, നിര്‍ജലീകരണം,അല്ലെങ്കില്‍ ഓറല്‍ ത്രഷ് പോലെയുള്ള ഫംഗസ് അണുബാധകള്‍ എന്നിവ കാരണമാണ് പലപ്പോഴും നാവില്‍ വെളുത്ത പാളി രൂപപ്പെടാൻ കാരണം. ഇവ പെട്ടന്ന് വൃത്തിയാക്കിയാലും മാറുന്നില്ല എങ്കിൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. രോഗ പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹം, ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവര്‍ എന്നിവരിലും ഈ അവസ്ഥ വന്നേക്കാം.

ചില സന്ദർഭങ്ങളിൽ കടും ചുവപ്പ് അല്ലെങ്കില്‍ സ്‌ട്രോബറി നിറത്തിൽ നാവ് കാണാറുണ്ട്. അസാധാരണമായി ചുവപ്പോ വീര്‍ത്തതോ ആയി കാണപ്പെടുന്ന നാവ് പോഷകാഹാരക്കുറവിന്റെ സൂചനയായിരിക്കാം. വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡിന്റെ കുറവായാണ് ഡോക്ടര്‍മാര്‍ ഈ ലക്ഷണത്തെ കണക്കാക്കുന്നത്. ഇതോടൊപ്പം ക്ഷീണം,ബലഹീനത,കൈകളില്‍ മരവിപ്പ് എന്നീ ലക്ഷണങ്ങളും ഉണ്ടാവാം. ചില സന്ദര്‍ഭങ്ങളില്‍ 'സ്‌കാര്‍ലെറ്റ് പനി' പോലുള്ള അണുബാധകള്‍കൊണ്ട് ഇങ്ങനെ സംഭവിക്കാം.

അത്ര ദോഷകരമാകണമെന്നില്ലെ എങ്കിലും ചിലപ്പോൾ നാവുകളിൽ ആഴത്തിലുള്ള വരകളോ ദ്വാരങ്ങളോ കാണപ്പെടുന്നു. പോഷകാഹാരക്കുറവ് ആകാം. പൊതുവെ ഇത് അപകടമല്ല. എന്നാൽ ഈ ദ്വാരങ്ങളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടാനും വായ്‌നാറ്റത്തിന് കാരണമാകുകയും ചെയ്യും. സാധാരണ ഗതിയിൽ ധരാളം വെള്ളം കുടിക്കുന്നതിലൂടെ പരിഹാരം കാണാനാകും.

എന്നാൽ വേദനയോ, തരിപ്പോ തോന്നുന്നെങ്കിൽ അടിയന്ത്രമായി വൈദ്യസഹായം തേടണം. അതുപോലെ തന്നെ വായിൽ വരുന്ന വൃണങ്ങൾ ഏതാനും ദിവത്തിനുള്ളിൽ സുഖപ്പെടുന്നില്ലെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. അണുബാധകള്‍ അല്ലെങ്കില്‍ ഓറല്‍ കാന്‍സര്‍ പോലുളള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. മദ്യപാനം പോലുള്ള ശീലങ്ങൾ ഉള്ളവർ ഇക്കാര്യത്തിൽ ഏറെ ശ്രദ്ധിക്കണം.

ഇനി മറ്റൊരു ലക്ഷണം നാവിലെ നിറവ്യത്യാസങ്ങളാണ്. രക്തക്കുറവാണ് നാവുകളിൽ നിറവ്യത്യാസം കാണാൻ പ്രധാന കാരണം. അസാധാരണമായ വിളറിയതായി കാണപ്പെട്ടാൽ അത് വിളർച്ചയുടെ ലക്ഷണമാണ്. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവാകാം. വിളര്‍ച്ചയ്‌ക്കൊപ്പം ക്ഷീണം,തലകറക്കം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ ചികിത്സ തേടണം.

SCROLL FOR NEXT