പിന്നെങ്ങനെ മുടി വളരും? ഇങ്ങനെ കുളിച്ചിട്ടും ഷാംപൂ ഉയോഗിച്ചിട്ടും കാര്യമില്ല!

വരള്‍ച്ച, മുടിപൊട്ടിപ്പോകല്‍ എന്നിവയ്ക്ക് ഈ ശീലം പ്രധാന കാരണമാകും
tips for hair growth
Published on: 
Updated on: 

മുടിയുടെ കാര്യത്തിൽ പരാതിക്കാരാണ് കൂടുതലും. പ്രത്യേകിച്ചും പ്രായം 30 കടന്നാൽ പിന്നെ പറയുകയും വേണ്ട. നിത്യവും തലകുളിക്കുന്നു, ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കുന്നു. എന്നിട്ടും മുടിക്ക് ആരോഗ്യമില്ലെന്ന് പറഞ്ഞാണ് പലരും കരയുന്നത്. യഥാർഥത്തിൽ ഈ പറഞ്ഞ നല്ല ശീലങ്ങളൊക്കെ മുടിയുടെ വളർച്ചയ്ക്ക് അത്ര ഗുണകരമല്ലെന്ന് വേണം ആദ്യം അറിയാൻ.

tips for hair growth
അങ്ങനെ ഇത് വിഷമാകുമോ? മുറിച്ച സവാള ഫ്രിഡ്ജില്‍ വയ്ക്കുന്നവർ ശ്രദ്ധിക്കുക!

ഇടയ്ക്കിടെ തല ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് തലയോട്ടിയിലെ, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന സ്വാഭാവിക എണ്ണമയം ഇല്ലാതാക്കും. വരള്‍ച്ച, മുടിപൊട്ടിപ്പോകല്‍ എന്നിവയ്ക്ക് ഈ ശീലം പ്രധാന കാരണമാകും. തല വല്ലാതെ വിയര്‍ക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ വല്ലാതെ എണ്ണമയം ഇല്ലെങ്കില്‍ ആഴ്ചയില്‍ 2-3 തവണ മാത്രം തല കുളിക്കേണ്ട ആവശ്യമേയുള്ളൂ.

ഇനി ഷാംപൂ ഉപയോഗിക്കുന്നവരുടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.സ്വന്തം മുടിയുടെ തരം അനുസരിച്ച് ചേരുന്ന ഷാംപൂ തെരഞ്ഞെടുക്കുക. മുടി ചുരുണ്ടതാണോ, വരണ്ടതാണോ, കെമിക്കൽ ട്രീറ്റ്മെന്റ്സ് നടത്തിയതാണോ, എണ്ണമയം ഉള്ളതാണോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് വേണം ഷാംപൂ തെരഞ്ഞെടുക്കാൻ.

tips for hair growth
ചേട്ടാ... ഒരു ചേഞ്ചിന് കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

ഇനി തെരഞ്ഞെടുത്ത ഷാംപൂ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം. ഡ്രൈ ആയിട്ടുള്ള മുടിയില്‍ ഒരിക്കലും ഷാംപൂ നേരിട്ട് അപ്ലൈ ചെയ്യരുത്. അത് എല്ലായിടത്തും കൃത്യമായ അളവില്‍ എത്താതെ വരാൻ കാരണമാകും. അത് ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ ബാധിക്കും. മുടി പൂര്‍ണമായും നനച്ചതിന് ശേഷം മാത്രം ഷാംപൂ ഉപയോഗിക്കുക.

ഒരു മിനിറ്റോളം മുടി ചെറുചൂടുവെള്ളത്തില്‍ ഉൾപ്പെടെ കഴുകാം. ഷാംപുവിന്റെ അംശം പൂർണമായും കളയണം. അല്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ ബാധിക്കും. മുടിക്കൊപ്പം തലയോട്ടികൂടി വൃത്തിയാക്കുക.ഇല്ലെങ്കില്‍ സ്വാഭാവികമായ എണ്ണ, മൃത ചര്‍മ കോശങ്ങള്‍, എന്നിവ തലയോട്ടിയില്‍ തന്നെ ഇരിക്കും.

tips for hair growth
അമിത വണ്ണം കുറയുന്നില്ലേ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഷാംപൂ തേച്ചതിന് ശേഷം അല്പസമയം മസാജ് ചെയ്യുന്നതിനായി മാറ്റിവയ്ക്കണം. മൃദുവായി വൃത്താകൃതിയില്‍ അല്പസമയം രക്തചംക്രമണത്തെ സഹായിക്കുന്ന തരത്തില്‍ വേണം മസാജ് ചെയ്യാൻ. അമിതമായ അളവിൽ ഷാംപൂ ഉയോഗിക്കരുത്. റിലാക്സേഷന് വേണ്ടി ചൂടുവെള്ളത്തിലെ കുളി ശീലമാക്കുകയും അരുത്. ഇളംചൂടുള്ള വെള്ളമാണ് മുടി വളര്‍ച്ചയെ സഹായിക്കുക.

Related Stories

മുടി വളർത്താനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്; അതിന്റെ പേരില്‍ അധ്യാപകര്‍ ബുദ്ധിമുട്ടിക്കാനോ ശിക്ഷിക്കാനോ പാടില്ല: ബാലാവകാശ കമ്മീഷൻ
എം.എ. ബേബി
അര്‍ബുദ ചികിത്സയില്‍ മുടി നഷ്ടപ്പെട്ട സ്ത്രീകള്‍... അവരുടെയും കുടുംബത്തിന്റെയും പുഞ്ചിരിയുടെ കഥ പറഞ്ഞ് ബോൾഡ് കാംപെയ്ന്‍
പുതിയ സീസണിൽ  മുടി വെട്ടാൻ കഴിയുമോ?; വീണ്ടും ചർച്ചയായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ഫ്രാങ്ക് ഇലറ്റ്
News Malayalam 24x7
newsmalayalam.com