എതിരില്ലാതെ ജയിച്ച സ്ഥാനാർഥികൾ 
Local Body Poll

ആന്തൂരിലും മലപ്പട്ടത്തും രണ്ട് വീതം സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് സിപിഐഎം സ്ഥാനാർഥികൾ

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് നാല് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ട് വീതം ഇടതുസ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് നാല് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

മലപ്പട്ടം പഞ്ചായത്തിലെ 5,6 വാർഡുകളിലും ആന്തൂർ നഗരസഭയിലെ മൊറാഴ, പൊടിക്കുണ്ട് വാർഡുകളിലുമാണ് സിപിഐഎമ്മിന് എതിരില്ലാത്തത്. മലപ്പട്ടം പഞ്ചായത്തിലെ ആറാം വാർഡിൽ സി.കെ. ശ്രേയയും അഞ്ചാം വാർഡിൽ ഐ.വി. ഒതേനനുമാണ് എൽഡിഎഫ് സ്ഥാനാർഥികൾ.

ആന്തൂർ നഗരസഭയിലെ രണ്ടാം വാർഡായ മൊറാഴയിൽ രജിത കെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എം.വി. ഗോവിന്ദന്റെ വീട് ഉൾപ്പെടുന്ന വാർഡാണ് മൊറാഴ. പ്രതിപക്ഷമില്ലാതെ എൽഡിഎഫ് ഭരിക്കുന്ന നഗരസഭയാണ് ആന്തൂർ. 2020ൽ കണ്ണൂരിൽ ഏഴിടത്താണ് സിപിഐഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

SCROLL FOR NEXT