കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോര് കനക്കുമ്പോൾ ഫറോക്ക് നഗരസഭയിൽ ഭരണം നിലനിർത്താനുള്ള പ്രചാരണത്തിലാണ് യുഡിഎഫ് ക്യാംപുകൾ. നഗരസഭയിലെ വികസന നേട്ടങ്ങൾ ഭരണ തുടർച്ചയ്ക്ക് കാരണമാകുമെന്നാണ് യുഡിഎഫിൻ്റെ പ്രതീക്ഷ. എന്നാൽ അട്ടിമറിയിലൂടെ ഭരണം പിടിക്കാമെന്ന കണക്കുക്കൂട്ടലിലാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്.
നിലവിൽ യിഡിഎഫിന് തുടർ വിജയം ഉറപ്പാണെന്നാണ് ഭരണപക്ഷത്തിൻ്റെ പ്രതീക്ഷ. പാവപ്പെട്ടവർക്കുള്ള വീട് നിർമാണം, ദാരിദ്ര നിർമാർജനം , വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ തനത് നേട്ടങ്ങൾ എന്നിവ മുന്നോട്ട് വച്ചു കൊണ്ടാണ്ട് യുഡിഎഫ് ഭരണസമിതി തുടർച്ചയ്ക്ക് അവസരം തേടുന്നത്.
എന്നാൽ ഫറോക്ക് നഗരസഭയിൽ നാളിതുവരെ കാണാത്ത വികസനമുരടിപ്പാണ് എൽഡിഎഫ് ആരോപിക്കുന്നത്. വികസന പദ്ധതികൾക്ക് അനുവദിക്കപ്പെട്ട കോടികളുടെ പദ്ധതിസഹായം ലീഗ് - കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണ സമിതി പാഴാക്കിയെന്ന വിമർശനവും എൽഡിഎഫ് ആരോപണം ഉന്നയിക്കുന്നുണ്ട്. സംസ്ഥാനത്തെ പത്തുവർഷത്തെ തുടർഭരണ സാഹചര്യത്തിൽ നഗരസഭയിൽ അട്ടിമറി വിജയ് നേടാനാവുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്.
വാർഡ് വിഭജനത്തിൻ്റെ ഭാഗമായി 38 ഡിവിഷനുകളുണ്ടായിരുന്ന ഫറോക്ക് നഗരസഭയിൽ ഇത്തവണ ഒരു വാർഡ് വർധിച്ച് 39 ആയിട്ടുണ്ട്. നിലവിൽ നിലവിൽ യുഡിഎഫിന് 20 സീറ്റുള്ളതിൽ 16 സീറ്റ് മുസ്ലിം ലീഗിനും നാല് സീറ്റ് കോൺഗ്രസിനുമാണ്. എൽഡിഎഫിന് നിലവിൽ 17 സീറ്റ് ആണുള്ളത്. സിപിഎമ്മിന് 16ഉം എൻസിപിക്ക് ഒരു സീറ്റും. ബിജെപിക്ക് ഒരു സീറ്റും നഗരസഭയിൽ ഉണ്ട്.