ജനാധിപത്യത്തിന്റെ സൗന്ദര്യം തന്നെ തെരഞ്ഞെടുപ്പ് മത്സരമാണെന്ന് തിരുവനന്തപുരം നഗരസഭ മുട്ടട വാർഡിൽ മത്സരിക്കുന്ന ഇടതു സ്ഥാനാർഥി അംശു വാമദേവൻ. മുന്നൂറോളം വോട്ടർമാരെക്കുറിച്ച് നൽകിയ പരാതിയിലാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ പേര് നീക്കം ചെയ്ത നടപടി ഉണ്ടായത്. ചിലർ അതിനെ മനപ്പൂർവം വിവാദമാക്കാൻ ശ്രമിക്കുമ്പോഴും, മണ്ഡലത്തിലെ ജനങ്ങൾ അക്കാര്യം മുഖവിലക്ക് എടുത്തിട്ടില്ലെന്ന് പ്രചരണത്തിൽ നിന്നും മനസ്സിലാക്കുന്നതായി സ്ഥാനാർഥി ന്യൂസ് മലയാളത്തോട് പറഞ്ഞു.