Local Body Poll

തൃശൂരിൽ സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്; മേയർ സ്ഥാനത്തേക്ക് രണ്ട് വനിതകൾ പരിഗണനയിൽ

സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറ്റ് വിഭജനം പൂർത്തിയാക്കി എൽഡിഎഫ്. മേയർ സ്ഥാനത്തേക്ക് അജിത ജയരാജും മുൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപനും പരിഗണനയിലുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് സൂചന.

39 സീറ്റുകളിൽ സിപിഐഎം മത്സരിക്കും. 15 സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകും. ജനതാദൾ എസ്-2, സിപിഐ 8, ആർജെഡി 3, കേരള കോൺഗ്രസ് 2 , എൻസിപി 1 , കോൺഗ്രസ് (എസ് ) 1 എന്നീ നിലയിലാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്.

നാളെ എൽഡിഎഫ് യോഗം ചേർന്ന് സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. വനിതകൾക്കും യുവജനങ്ങൾക്കും പ്രധാന്യം നൽകിയുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൽ ധാരണയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.

SCROLL FOR NEXT