വൈഷ്ണ സുരേഷ് ഹൈക്കോടതിയിലേക്ക് Source: Social Media
Local Body Poll

മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വം; വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും

വ്യാജ മേൽവിലാസത്തിൽ വോട്ട് ചേർത്തെന്ന പരാതിയിൽ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മുട്ടടയിലെ യുഡിഎഫ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ വൈഷ്ണ സുരേഷ് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

വ്യാജ മേൽവിലാസത്തിൽ വോട്ട് ചേർത്തെന്ന പരാതിയിൽ വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫ് പ്രഖ്യാപിച്ച ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. വലിയ പ്രചാരണമായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയ്ക്ക് നല്‍കിയിരുന്നത്.

സിപിഐഎം ബ്രാഞ്ച് കമ്മറ്റി അംഗം ധനേഷ് കുമാറാണ് പരാതി നൽകിയത്. അത് പരിഗണിച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. വോട്ടര്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്ത പശ്ചാത്തലത്തില്‍ നിലവിൽ വൈഷ്ണയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആകില്ല. 25 വര്‍ഷമായി സിപിഐഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായിട്ടായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നായിരുന്നു സംഭവത്തിൽ വൈഷ്ണയുടെ പ്രതികരണം.

SCROLL FOR NEXT