NEWSROOM

സംസ്ഥാനത്ത് നാളെ ഹർത്താല്‍

വിവിധ ദലിത് - ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാന്‍ നോയല്‍ വി ശാമുവല്‍ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

എസ് സി- എസ് ടി വിഭാഗക്കാരെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും, 'ക്രീമിലെയർ' നടപ്പാക്കാനുമുള്ള സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് നാളെ ഹർത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹർത്താല്‍. വിവിധ ദ ത് - ബഹുജൻ പ്രസ്ഥാനങ്ങൾ ദേശീയതലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്‍റെ ഭാഗമായാണ് സംസ്ഥാന ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഊരുകൂട്ടം ഏകോപന സമിതി ചെയർമാന്‍ നോയല്‍ വി ശാമുവല്‍ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്നും ഒഴിവാക്കും.


എല്ലാത്തരം ക്രീമിലെയർ നയങ്ങളും റദ്ദാക്കുക, എസ് സി- എസ് ടി വിഭാഗങ്ങളെ ഭരണഘടനയുടെ ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധിക്കെതിരെ പാർലമെന്‍റില്‍ നിയമ നിർമാണം നടത്തുക എന്നിങ്ങനെയാണ് സമര സമിതിയുടെ ആവശ്യങ്ങള്‍.

ഊരുകൂട്ട ഏകോപന സമിതി, ഗോത്ര മഹാസഭ, മലയരയ സംരക്ഷണസമിതി, എം സി എഫ്, വിടുതലൈ ചിരുതൈകള്‍ കക്ഷി, ദളിത് സാംസ്കാരിക സഭ, കേരള ഉള്ളാട നവോത്ഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നല്‍കുന്നത്.



SCROLL FOR NEXT