NEWSROOM

"ഭരണത്തിൽ ആരായാലും ബംഗ്ലാദേശുമായി സൗഹൃദം നിലനിൽക്കും"; ബിജെപി നേതാവ് ഷൗര്യ ദോവൽ

ഇന്ത്യ സൗഹൃദം നിലനിർത്തുന്ന രാജ്യമാണെങ്കിൽ കൂടി ബംഗ്ലാദേശിൽ നിന്നും ഭീകരതയുടെ മണ്ണ് രാജ്യത്തെത്തിക്കാമെന്ന് കരുതരുതെന്ന് ഷൗര്യ ദോവൽ പറയുന്നു

Author : ന്യൂസ് ഡെസ്ക്

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ഇന്ത്യയുമായുള്ള അയൽരാജ്യത്തിൻ്റെ ബന്ധത്തെ തകർക്കില്ലെന്ന് ബിജെപി നേതാവ് ഷൗര്യ ദോവൽ. ബംഗ്ലാദേശിൽ ഏത് സർക്കാർ അധികാരത്തിലെത്തിയാലും ഇന്ത്യയുടെ സ്വാധീനവും സൗഹൃദവും ശക്തമായി നിലനിൽക്കുമെന്നും, സുഹൃത്ത് ഷെയ്ഖ് ഹസീനയെ പുറത്താക്കിയതുമൂലമുള്ള തിരിച്ചടി താൽക്കാലികമാണെന്നും ആയിരുന്നു ഷൗര്യ ദോവലിന്‍റെ പ്രസ്താവന. ദേശീയ വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ഷൗര്യ ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യ എല്ലാവരുമായി സൗഹൃദം നിലനിർത്തുന്ന രാജ്യമാണെങ്കിൽ കൂടി ബംഗ്ലാദേശിൽ നിന്നുള്ള ഭീകരതയുടെ മണ്ണ് രാജ്യത്തെത്തിക്കാമെന്ന് കരുതരുതെന്ന് ഷൗര്യ ദോവൽ പറയുന്നു.

"ഇന്ത്യയുമായുള്ള ബന്ധത്തിൻ്റെ പ്രാധാന്യം ബംഗ്ലാദേശിനും നന്നായി മനസ്സിലായിട്ടുണ്ട്. അതിനാൽ ഏത് പാർട്ടി അധികാരത്തിലെത്തിയാലും രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാൽ ഇന്ത്യയുമായുള്ള വ്യാപാരമുൾപ്പെടെ പുനരാരംഭിക്കും.

ALSO READ: ബംഗ്ലാദേശിലും 'സമാധാനം' കൊണ്ടുവരാൻ വിധിക്കപ്പെട്ടവൻ; ആരാണ് മുഹമ്മദ് യൂനസ്?

ബംഗ്ലാദേശിൽ സംഭവിക്കുന്നതെല്ലാം അവരുടെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഷെയ്ഖ് ഹസീനയുമായി രാജ്യം വളരെ മികച്ച ബന്ധം പുലർത്തിയിരുന്നു. ഇതുവഴി അതിർത്തി തർക്കങ്ങൾ പരിഹരിക്കാനും അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള സാമ്പത്തിക താൽപര്യങ്ങൾ നിറവേറ്റാനും രാജ്യത്തിന് കഴിഞ്ഞു. അയൽരാജ്യത്തെ സംഘർഷങ്ങൾ ഹ്രസ്വകാലത്തേക്ക് തീർച്ചയായും ഇന്ത്യയെ ബാധിക്കും. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, ബംഗ്ലാദേശിലെ ഇന്ത്യയുടെ സ്വാധീനവും സമീപനവും ഒരു രാഷ്ട്രീയ പാർട്ടിക്ക് അപ്പുറമാണ്" ഷൗര്യ ദോവൽ വ്യക്തമാക്കി.

എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ഇടപഴകാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്നും അവിടെ അടുത്ത സർക്കാർ ആര് രൂപീകരിച്ചാലും ഇന്ത്യ അവരുമായി ഇടപഴകുമെന്നും ദോവൽ ഉറപ്പിച്ചു പറഞ്ഞു.

SCROLL FOR NEXT