NEWSROOM

'ഹെല്‍മറ്റും മാസ്കും' ധരിച്ച് ബൈക്കിലെത്തി വയോധികയുടെ മാല കവർന്നു; കള്ളനെ തേടി പൊലീസ്

സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം കൊട്ടാരക്കര ഉമ്മന്നൂരില്‍ ബൈക്കിലെത്തിയ മോഷ്ടാവ് വയോധികയുടെ മാല പൊട്ടിച്ചു കടന്നു . 69കാരിയായ കുഞ്ഞുമോള്‍ ബാബുവാണ് കവർച്ചക്ക് ഇരയായത് . ഉമ്മന്നൂർ പുലിക്കുഴി ജംഗ്ഷനില്‍ വച്ചാണ് വയോധിക കവർച്ചയ്ക്ക് ഇരയായത്. ഹെല്‍മറ്റും മാസ്കും ധരിച്ച് ബൈക്കിലെത്തിയ മോഷ്ടാവ് 69കാരിയായ കുഞ്ഞുമോളുടെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. 2 പവനിലധികം വരുന്ന മാലയാണ് കവർന്നത്.

പുലിക്കുഴി ജംഗ്ഷനില്‍ ചായക്കട നടത്തുകയാണ് കുഞ്ഞുമോൾ. കടയ്ക്ക് മുന്നില്‍ ബൈക്ക് നിർത്തിയ മോഷ്ടാവ് വയോധികയോട് കുപ്പിവെള്ളം ഉള്‍പ്പടെയുള്ള സാധനങ്ങള്‍ ആവശ്യപ്പെട്ടു. കടയ്ക്ക് സമീപം മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ഇയാള്‍ വയോധികയുടെ മാലപൊട്ടിച്ച്‌ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വയോധിക പിന്നാലെ ഓടിയെങ്കിലും പ്രതി വേഗത്തില്‍ കടന്നുകളയുകയായിരുന്നു.

സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT