മലപ്പുറം: താന്‍ കൊലപ്പെടുത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയ മുഹമ്മദലി. കുറ്റബോധം കൊണ്ടാണ് 40 വര്‍ഷത്തിന് ശേഷം കൊലപാതകം പൊലീസിനോട് ഏറ്റു പറഞ്ഞതെന്നും മുഹമ്മദലി പറഞ്ഞു.
മകന്‍ മരിച്ചതോടെ കുറ്റബോധം കൂടി. ഉറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. സുഹൃത്തുക്കളോട് കൊലപാതകത്തെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ആരും വിശ്വസിച്ചില്ല. എല്ലാം തുറന്നു പറഞ്ഞപ്പോളാണ് സമാധാനം ആയതെന്നും കുട്ടി ആയതിനാല്‍ ആരും അന്ന് സംശയിച്ചിരുന്നില്ലെന്നും ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റു വാങ്ങുമെന്നും മുഹമ്മദലി പറഞ്ഞു.
'ആളെ തിരിച്ചറിഞ്ഞപ്പോള്‍ സന്തോഷവും സങ്കടവും നിറഞ്ഞ സമിശ്ര വികാരമാണ്. അന്ന് ആളറിയാതെ മറവു ചെയ്ത കേസായിരുന്നല്ലോ. ഇത്രയും കാലം അവര്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുയായിരുന്നു എന്ന ചിന്തയിലായിരിക്കുമല്ലോ കുടുംബം. മരിച്ചു എന്ന് അറിയുമ്പോള്‍ അവര്‍ക്ക് മതാചാര പ്രകാരം എന്തെങ്കിലും ചടങ്ങുകളോ മറ്റോ ചെയ്യണെങ്കില്‍ ചെയ്യാമല്ലോ. ആദ്യത്തെ കൊലപാതകം ആലോചിച്ച് തീരുമാനിച്ച് ചെയ്തതാണ്. രണ്ടാമത്തേത് അബദ്ധമായിരുന്നു. ആദ്യത്തെ കൊലപാതകം 16ാം വയസിലും രണ്ടാമത്തെ കൊലപാതകം 20ാം വയസിലുമാണ് നടക്കുന്നത്.
മദ്യപിച്ചിരിക്കുന്ന സമയത്തൊക്കെ സുഹൃത്തുകളോട് പറഞ്ഞിട്ടുണ്ടെങ്കിലും ആരും വിശ്വസിച്ചില്ല. വാര്‍ത്തകളിലൂടെ അറിഞ്ഞപ്പോഴാണ് അവരും വിശ്വസിച്ചത്. എന്നെ ലൈംഗിമായി ഉപദ്രവിച്ചതാണ് ആദ്യ കൊലപാതകത്തിലേക്ക് നയിക്കുന്നതിന് കാരണമായത്. സോഹദരിയുടെ വീട്ടിലേക്ക് പോകുന്ന സമയത്തായിരുന്നു അങ്ങനെ ഉപദ്രവിച്ചത്. അതിന് ശേഷം അടുത്ത ദിവസം കനാലിന്റെ അടുത്ത് നിന്ന് ഇയാളെ കണ്ടപ്പോള്‍ ചവിട്ടി കനാലിലേക്ക് തള്ളി ഇടുകയായിരുന്നു. ആള്‍ക്ക് അനക്കമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് അവിടുന്ന് പോന്നത്.
അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴാണ് അങ്ങാടിയില്‍ നിന്ന് ആളുകള്‍ അഴുകി തുടങ്ങിയ ബോഡി കിടക്കുന്നുണ്ടെന്ന് പറയുന്നത് കേള്‍ക്കുന്നത്. പോയി നോക്കുമ്പോള്‍ താന്‍ ചെയ്ത അതേ പോലെ കിടക്കുന്നുണ്ടായിരുന്നു. അത് കഴിഞ്ഞ് ഞാന്‍ വയനാട്ടിലേക്ക് പോയി. വയനാട് ജീവിച്ച് കഴിഞ്ഞതിന് ശേഷം പിന്നെകഓഴിക്കോടന് വന്ന് താമസിക്കുന്ന സമയത്ത് രണ്ടാമത്തെ കൊലപാതകം അബദ്ധത്തില്‍ സംഭവിക്കുന്നത്,' മുഹമ്മദലി പറഞ്ഞു.
ഇരിട്ടി സ്വദേശി മോഹനനാണ് 40 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടത്. ഒരു വര്‍ഷം മുമ്പാണ് പ്രതി മുഹമ്മദ് അലി വെളുപ്പെടുത്തിയത് ഒരു വര്‍ഷം മുമ്പാണ്. 1986ലാണ് കൊലപാതകം നടന്നത്. അന്ന് അന്വേഷണം നടത്തിയത് തിരുവമ്പാടി പൊലീസാണ്. വെള്ളയില്‍ ഒരു കൊലപാതകത്തിന്റെ ഭാഗമായെന്ന മുഹമ്മദിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടന്നിരുന്നു. എന്നാല്‍ ഇയാള്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.