NEWSROOM

ലിസ്റ്റ് എ ക്രിക്കറ്റിൽ അപൂർവ്വ നേട്ടത്തിനുടമയായി മലയാളി താരം ദേവ്ദത്ത് പടിക്കൽ

ഇന്ന് രാജസ്ഥാനെതിരെ ലിസ്റ്റ് എ മാച്ചിൽ കർണടകയ്ക്ക് വേണ്ടി 82 പന്തിൽ നിന്ന് 91 റൺസാണ് താരം അടിച്ചെടുത്തത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ മാരക ഫോം തുടർന്ന് മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഇന്ന് രാജസ്ഥാനെതിരെ ലിസ്റ്റ് എ മാച്ചിൽ കർണടകയ്ക്ക് വേണ്ടി 82 പന്തിൽ നിന്ന് 91 റൺസാണ് താരം അടിച്ചെടുത്തത്. ഈ സീസണിൽ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് സെഞ്ച്വറിയടക്കം ടൂർണമെൻ്റിൽ 600 റൺസ് പടിക്കൽ പിന്നിട്ടിട്ടുണ്ട്.

ഈ വർഷം വിജയ് ഹസാരെ ട്രോഫിയിൽ 600ലേറെ റൺസ് നേടിയ ആദ്യത്തെ താരവും ദേവ്ദത്ത് പടിക്കലാണ്. വിജയ് ഹസാരെയുടെ ചരിത്രത്തിൽ തന്നെ ആകെ 10 താരങ്ങൾ മാത്രമാണ് 600ലേറെ റൺസ് നേടിയിട്ടുള്ളത്. മായങ്ക് അഗർവാൾ, റുതുരാജ് ഗെയ്‌ക്ക്‌വാദ് എന്നിവർ രണ്ട് തവണ വീതം ഈ നേട്ടം ആവർത്തിച്ചപ്പോൾ, മൂന്ന് തവണ 600 റൺസ് കടന്ന ഒരേയൊരു താരം പടിക്കൽ മാത്രമാണ്.

രണ്ട് വീതം ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തില്‍ അരങ്ങേറാൻ ദേവ്ദത്ത് പടിക്കലിനായിട്ടില്ല. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബിസിസിഐയും സെലക്ടർമാരും ഇപ്പോഴും അവഗണന തുടരുകയാണ്.

SCROLL FOR NEXT