മരിച്ച അനന്തു Source: News Malayalam 24x7
KERALA

നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി; മരിച്ചത് രതീഷ് - ബിന്ദു ദമ്പതികളുടെ മകൻ അനന്തു

കഴിഞ്ഞ ദിവസം രക്ഷിതാക്കളുമായി തർക്കമുണ്ടായെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് സൂചന

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ടാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ. നെയ്യാറ്റിൻകര നാറാണി സ്വദേശികളായ രതീഷ്-ബിന്ദു ദമ്പതികളുടെ മകൻ അനന്തുവാണ് മരിച്ചത്. വീട്ടിലെ റൂമിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ വെള്ളറട പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഇന്ന് രാവിലെയാണ് അനന്തുവിനെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രക്ഷിതാക്കളുമായി തർക്കമുണ്ടായെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നുമാണ് സൂചന. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT