KERALA

"എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കി ആണോ കാര്യങ്ങൾ ചെയ്തത്"? കെ. അനന്തഗോപന് മറുപടിയുമായി എ. പത്മകുമാർ

98ല്‍ വിജയ് മല്യ ശ്രീകോവിൽ സ്വർണം പൂശിയത് മുതൽ അന്വേഷിക്കണമെന്നും എ. പത്മകുമാർ

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഐഎം നേതാവുമായ കെ. അനന്തഗോപന് മറുപടിയുമായി എ. പത്മകുമാർ. തൻ്റെ കാലത്ത് സ്വർണം പൂശാൻ കൊടുത്തയച്ചത് തിരുവാഭരണ കമ്മീഷണറുടെ അടക്കം അനുമതിയോടെയാണ്. എല്ലാ കാലത്തും ദേവസ്വം മാനുവൽ നോക്കി ആണോ കാര്യങ്ങൾ ചെയ്തതെന്നും എ. പത്മകുമാർ ചോദിച്ചു.

18 ആം പടിക്ക് മുകളിൽ ഫോൾഡിങ് റൂഫ് വെച്ചത് ആരുടെ കാലത്താണ് പിന്നീട് അത് അനാവശ്യം എന്ന് കണ്ട് തന്‍റെ കാലത്ത് ഇളക്കി മാറ്റി. ദേവസ്വം പ്രസിഡന്‍റ് ആയിരുന്നപ്പോള്‍ താൻ വിദേശ യാത്ര നടത്തിയിട്ടില്ല നടത്തിയവർ ആരൊക്കെ എന്ന് അന്വേഷിക്കണം. വിദേശയാത്ര മാനുവൽ അടിസ്ഥാനത്തിൽ ആണോ എന്ന് പരിശോധിക്കണം. അനന്തഗോപൻ വിദേശ യാത്ര നടത്തി എന്ന് താൻ പറയുന്നില്ല തന്‍റെ കാലത്ത് എന്തേലും വീഴ്ച ഉണ്ടെങ്കിൽ അതും പരിശോക്കണമെന്നും എ. പത്മകുമാർ പറഞ്ഞു.

എല്ലാം അന്വേഷിക്കണം 2019 മുൻപ് ഉള്ളതും അന്വേഷിക്കണം. 98ല്‍ വിജയ് മല്യ ശ്രീകോവിൽ സ്വർണം പൂശിയത് മുതൽ അന്വേഷിക്കണം. തന്‍റെ കാലത്ത് എന്തേലും നിയമ വിരുദ്ധമായി നടന്നോ എന്നും അന്വേഷിക്കണമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന എ. പത്മകുമാർ ആവശ്യപ്പെട്ടു.

SCROLL FOR NEXT