ഇന്നലെയാണ് ഇരുവരും മുങ്ങി മരിച്ചത്  
KERALA

പരിഹാരക്രിയയ്‌ക്കെത്തിയ യുവാവും പരിഹാരം നിര്‍ദേശിച്ച മന്ത്രവാദിയും മുങ്ങി മരിച്ചു; ദുരൂഹതയില്ലെന്ന് പൊലീസ്

ഇരുവർക്കും നീന്തൽ അറിയില്ലെന്നാണ് സൂചന

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: മന്ത്രവാദിയും യുവാവും പുഴയില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. രണ്ട് പേരുടേതും മുങ്ങി മരണമാണ്. യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മന്ത്രവാദിയും മുങ്ങുകയായിരുന്നുവെന്നും പൊലീസ്.

പുഴയില്‍ രണ്ടാള്‍ താഴ്ച വെള്ളമുണ്ടെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചത്. സ്ഥലത്തെ മന്ത്രവാദിയായ ഹസന്‍ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ യുവരാജുമാണ് പുഴയില്‍ മുങ്ങിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ സ്വദേശിയായ യുവരാജ് പരിഹാരക്രിയയ്ക്കു വേണ്ടിയാണ് കൊഴിഞ്ഞാമ്പാറ സ്വദേശിയായ മന്ത്രവാദി ഹസന്‍ മുഹമ്മദിന്റെ അടുത്തെത്തിയത്. ഹസന്റെ വീട്ടില്‍ നടന്ന ദുര്‍മന്ത്രവാദക്രിയകള്‍ക്കു ശേഷമാണ് ഇരുവരും പുഴയ്ക്കരികിലെത്തിയത്.

യുവരാജും അമ്മയും സഹോദരിയും ഭര്‍ത്താവും അടക്കമാണ് കോയമ്പത്തൂരില്‍ നിന്ന് പാലക്കാട് എത്തിയത്. പതിനെട്ട് വയസ്സുള്ള യുവരാജിന് ജോലി ഒന്നും ശരിയാകുന്നില്ലെന്നും ഇതിനായുള്ള പരിഹാരക്രിയകള്‍ക്കുമാണ് ഇവര്‍ എത്തിയത്. കഴിഞ്ഞയാഴ്ചയും കുടുംബം ഹസന്റെ അടുത്ത് എത്തിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് വരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും എത്തിയത്.

SCROLL FOR NEXT