നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ. 
KERALA

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു കൊല്ലം തടവ് ശിക്ഷ

അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ കേസിലാണ് ശിക്ഷ.

Author : ന്യൂസ് ഡെസ്ക്

തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ശിക്ഷ വിധിച്ച് തൃശൂർ ഫാസ്റ്റ് ട്രാക്ക് കോടതി. ഒരു കൊല്ലം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

2022 ജൂലൈ നാലിന് തൃശൂർ അയ്യന്തോൾ എസ്എൻ പാർക്കിന് സമീപത്തുവച്ച് 14-ഉം 9-ഉം വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്നാണ് കേസ്. കറുത്ത കാറിലെത്തിയ ആളാണ് അപമര്യാദയായി പെരുമാറിയതെന്ന കുട്ടികളുടെ മൊഴിയുടെയും സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ തൃശൂർ വെസ്റ്റ് പൊലീസ് നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസിൽ 21 സാക്ഷികളെ കോടതി വിസ്തരിച്ചു. ശിക്ഷ വിധിച്ച കോടതി അപ്പീൽ ഒരു മാസത്തിനകം നൽകാൻ സമയമനുവദിച്ചു. ശ്രീജിത്തിന് ജാമ്യവും അനുവദിക്കുകയും ചെയ്തു.

SCROLL FOR NEXT