പിണറായിക്കും മകൾക്കുമെതിരായ കേസിൽ രേഖകൾ ശേഖരിച്ചു; പി.ജയരാജനെതിരെ ഗുരുതര ആരോപണവുമായി ഇ.പി ജയരാജൻ

പാർട്ടിക്ക് നൽകിയ കത്തിലാണ് ഇ.പി ജയരാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.
E.P. Jayarajan levels serious allegations against P. Jayarajan
പി.ജയരാജനെതിരെ ഗുരുതര ആരോപണവുമായി ഇ.പി ജയരാജൻ
Published on: 
Updated on: 

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. ജയരാജനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന നേതാവ് ഇ.പി. ജയരാജൻ. പാർട്ടിക്ക് നൽകിയ കത്തിലാണ് ഇ.പി ജയരാജൻ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പി. ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തിന് പിന്നിൽ പി. ജയരാജനാണെന്നും എം.വി. ജയരാജൻ ആരോപിച്ചു.

മാങ്കുളത്തെ റിസോർട്ടിൻ്റെ ഉടമസ്ഥാവകാശത്തിൽ പി. ജയരാജന് പങ്കുണ്ട്. പിണറായി വിജയനും മകൾക്കുമെതിരായ കേസിൽ രേഖകൾ ശേഖരിച്ചുവെന്നും കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചാരണ നടത്തിയതിന് പിന്നിലും പി. ജയരാജൻ ആണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു.

E.P. Jayarajan levels serious allegations against P. Jayarajan
മുഖ്യമന്ത്രിയുടെ സമാധാനശ്രമങ്ങളെ അട്ടിമറിച്ചത് ഘടകകക്ഷിയിലെ മന്ത്രി; അനൂപ് ജേക്കബിനെതിരെ ഓർത്തഡോക്സ് സഭ

പി.ജയരാജനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതിയാണ് ഇ.പി. ജയരാജൻ എഴുതി നൽകിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പി. ജയരാജന്റെ നീക്കം. പി. ജയരാജന് സംസ്ഥാനത്തെ പല ജില്ലകളിലും ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പരാതിയിൽ പറയുന്നു.

E.P. Jayarajan levels serious allegations against P. Jayarajan
ഫുട്‌ബോൾ മത്സരത്തിലെ തർക്കം പരിഹരിക്കാൻ വിളിച്ചു വരുത്തി മർദിച്ചു; ഡിവൈഎഫ്ഐ നേതാവിൻ്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം