എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ലെന്ന് എ.കെ. ശശീന്ദ്രൻ  
KERALA

ഇടതുമായി സഹകരിക്കുന്നവരെ ചേർത്ത് നിർത്തും; എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ലെന്ന് എ.കെ. ശശീന്ദ്രൻ

അടുത്ത മാസം ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഭാവി കാര്യത്തിൽ തീരുമാനമെടുക്കും.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എൻസിപിയിൽ ഇടതുപക്ഷത്തിനൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരെ ഒരുമിപ്പിക്കാനാണ് നീക്കമെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. എൻസിപി ദേശീയ നേതൃത്വവുമായി ഇനി സഹകരിക്കില്ല. സമാനചിന്താഗതിക്കാരെ ഒന്നിച്ചുനിർത്തുമെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞു.

അടുത്ത മാസം 11ന് ചേരുന്ന ജനറൽ ബോഡി യോഗത്തിൽ ഭാവി തീരുമാനമെടുക്കും. എൻസിപിയിൽ നിന്ന് പുറത്താക്കപ്പെട്ടവരെയും, പുറത്ത് പോയവരെയും തിരികെ വിളിക്കും.

ഇടതു ചായ്‌വുള്ളവരെ ചേർത്ത് പുതിയ പാർട്ടി രൂപീകരിക്കാനാണ് ശ്രമം. അടുത്ത മാസത്തെ യോഗത്തിന് ശേഷം അന്തിമ ധാരണയാവുമെന്നും എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.

SCROLL FOR NEXT