KERALA

സിപിഐഎം പ്രവർത്തകർ തകർത്തതെന്ന് യുഡിഎഫ് ആരോപിക്കുന്ന മതിൽ നിർമാണത്തിന് തുടക്കം; ഉദ്ഘാടനം ചെയ്ത് നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

പൊലീസ് എത്രയും പെട്ടെന്ന് കുറ്റക്കാരെ പിടികൂടണം എന്ന് കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: പയ്യന്നൂരിൽ സിപിഐഎം പ്രവർത്തകർ തകർത്തതെന്ന് യുഡിഎഫ് ആരോപിക്കുന്ന മതിൽ പുനർനിർമിക്കുന്നതിന് തുടക്കമിട്ട് ജനകീയ കൂട്ടായ്മ. പയ്യന്നൂരിൻ്റെ നിയുക്ത എംഎൽഎ വി. കുഞ്ഞികൃഷ്ണനാണ് പുനർനിർമാണം ഉദ്ഘാടനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി വി. കുഞ്ഞികൃഷ്ണന് വേണ്ടി ചുമരെഴുത്ത് നടത്തിയ മതിലായിരുന്നു തകർത്തത്.

പൊലീസ് എത്രയും പെട്ടെന്ന് കുറ്റക്കാരെ പിടികൂടണം എന്ന് കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ എൻ്റെ കൂടെയാണ് എന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ട്. ഭയം കാരണമാണ് അവർ പൊതുമധ്യത്തിലേക്ക് വരാത്തതെന്നും കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഇരുട്ടിൻ്റെ മറവിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കുള്ള മറുപടിയാണിതെന്നും കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. പൊലീസ് കൃത്യമായി ഇടപെടുന്നില്ല എന്ന് ആദ്യം മുതൽക്കേ പറഞ്ഞതാണ്. അതുകൊണ്ടാണ് ആ സമയത്ത് ഇത്തരം അക്രമസംഭവങ്ങൾ വ്യാപിക്കാൻ കാരണമായത്. എന്നാൽ ഇപ്പോൾ അക്രമസംഭവങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. അത് എത്രകാലം നീണ്ടുനിൽക്കും എന്നൊന്നും പറയാൻ സാധിക്കില്ലെന്നും കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.

SCROLL FOR NEXT