തിരുവനന്തപുരം: ആര്യനാട് മോഹനന്‍ തിരോധാന കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആറ് വര്‍ഷം മുന്‍പ് മോഹനനെ കാണാതായ സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നു. കരകുളം ആറ്റിലാണ് പരിശോധന നടത്തുന്നത്.
ഒരാഴ്ച മുമ്പ് മോഹനനെ കാണാതായ സ്ഥലത്തിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയില്‍ സ്‌കൂട്ടര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്ഥലത്ത് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്.
2020 മെയ് എട്ടിനാണ് തിരുവനന്തപുരം കരകുളത്ത് നിന്നും ആര്യനാട് സ്വദേശി മോഹനനെ കാണാതാകുന്നത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ മോഹനന്റെ കയ്യില്‍ സംഭവ സമയത്ത് 50 പവന്‍ സ്വര്‍ണവും 62,000 രൂപയും ഉണ്ടായിരുന്നു.