ആംബുലൻസിന് നേരെയുണ്ടായ ആക്രമണം Source: News Malayalam 24x7
KERALA

ആറ് വയസുകാരിയുമായി ആശുപത്രിയിൽ പോകവെ ഓട്ടോയിൽ തട്ടി; കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ഓട്ടോ ഡ്രൈവറുടെ ആക്രമണം

സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കൊടുങ്ങല്ലൂരിൽ ആംബുലൻസിന് നേരെ ഓട്ടോറിക്ഷ ഡ്രൈവറുടെ ആക്രമണം. മതിലകത്തു നിന്നും അസുഖബാധിതയായ ആറ് വയസ്സുകാരിയുമായി പോയ ആംബുലൻസാണ് ഓട്ടോ ഡ്രൈവർ ആക്രമിച്ചത്. ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ ആംബുലൻസ് ഓട്ടോയിൽ തട്ടിയിരുന്നു. ഇതിനെ ചൊല്ലി തർക്കവുമുണ്ടായി. പിന്നാലെ പിന്തുടർന്നെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ ആംബുലൻസ് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുന്നി യുവജന സംഘടനയുടെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് ആക്രമിച്ച് തകർത്തത്.

SCROLL FOR NEXT