ആലപ്പുഴ: തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പ്രവർത്തനത്തിനിടെ യുഡിഎഫ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു. തോട്ടപ്പള്ളി ഉദയവിഹാറിൽ ഉദയജിനൻ (65) ആണ് മരിച്ചത്. തോട്ടപ്പള്ളി ഐമനം ഭാഗത്തുവെച്ചാണ് കുഴഞ്ഞുവീണത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉച്ച മുതൽക്കെ പാർട്ടിു പ്രവർത്തനങ്ങൾ മുന്നിൽ നിന്ന് നയിച്ച ആളായിരുന്നു ഉദയജിനൻ. എന്നാൽ രാത്രിയോടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.