തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സീറ്റുകളിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ആർ ശ്രീലേഖ, മേജർ രവി തുടങ്ങി പ്രമുഖരെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടിരിക്കുന്നത്.
ബിജെപി സ്ഥാനാർഥി പട്ടിക;
മഞ്ചേശ്വരം - കെ. സുരേന്ദ്രൻ
ഉദുമ -മനുലാൽ മേലോത്ത്
കാഞ്ഞങ്ങാട് – ബൽരാജ് എം.
പയ്യന്നൂർ – എ.പി ഗംഗാധരൻ
അഴീക്കോട് – കെ.കെ വിനോദ് കുമാർ
കണ്ണൂർ – സി. രഘുനാഥ്
മാനന്തവാടി - പി. ശ്യാം രാജ്
സുൽത്താൻബത്തേരി- കവിത എ.എസ്
വടകര – അഡ്വ. കെ. ദിലീപ്
കുറ്റ്യാടി – രാമദാസ് മണലേരി
നാദാപുരം – സി.പി. വിപിൻ ചന്ദ്രൻ
കൊയിലാണ്ടി - സി.ആർ പ്രഫുൽ കൃഷ്ണൻ
പേരാമ്പ്ര – എം. മോഹനൻ മാസ്റ്റർ
ബാലുശ്ശേരി - സി.പി. സതീശൻ
എലത്തൂർ – ടി. ദേവദാസ്
കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്
കോഴിക്കോട് സൗത്ത് – ടി. റനീഷ്
ബേപ്പൂർ – അഡ്വ. കെ.പി. പ്രകാശ് ബാബു
കുന്നമംഗലം – വി.കെ. സജീവൻ
ഷൊർണൂർ – സങ്കു ടി. ദാസ്
ഒറ്റപ്പാലം – മേജർ രവി
മലമ്പുഴ – സി. കൃഷ്ണകുമാർ
പാലക്കാട് - ശോഭാ സുരേന്ദ്രൻ
ചേലക്കര – കെ. ബാലകൃഷ്ണൻ
മണലൂർ – അഡ്വ. കെ.കെ അനീഷ് കുമാർ
തൃശൂർ – പത്മജ വേണുഗോപാൽ
ഇരിഞ്ഞാലക്കുട –സന്തോഷ് ചെറക്കുളം
ദേവികുളം - എസ്. രാജേന്ദ്രൻ
പാലാ - ഷോൺ ജോർജ്
വൈക്കം- കെ. അജിത്ത്
കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ
പൂഞ്ഞാർ – പി.സി. ജോർജ്ജ്
അമ്പലപ്പുഴ - അരുൺ അനിരുദ്ധൻ
ഹരിപ്പാട് - സന്ദീപ് വാചസ്പതി
ചെങ്ങന്നൂർ - എം.വി. ഗോപകുമാർ
തിരുവല്ല - അനൂപ് ആൻ്റണി ജോസഫ്
കരുനാഗപ്പള്ളി - വി. എസ് ജിതിൻ ദേവ്
കുന്നത്തൂർ - രാജി പ്രസാദ്
കൊട്ടാരക്കര – ആർ. രശ്മി
ചാത്തന്നൂർ – ബി. ബി ഗോപകുമാർ
ആറ്റിങ്ങൽ - അഡ്വ. പി. സുധീർ
നെടുമങ്ങാട് - യുവരാജ് ഗോകുൽ
കഴക്കൂട്ടം – വി. മുരളീധരൻ
വട്ടിയൂർക്കാവ് – ആർ. ശ്രീലേഖ
നേമം - രാജീവ് ചന്ദ്രശേഖർ
പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ
കാട്ടാക്കട – പി.കെ. കൃഷ്ണദാസ്
എന്‍ഡിഎ ഘടകകക്ഷികളായ ട്വന്‍റി ട്വന്‍റിയും ബിഡിജെഎസും ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടു. ട്വന്‍റി ട്വന്‍റി മൂന്ന് മണ്ഡലങ്ങളിലേക്കും, ബിഡിജെഎസ് 12 മണ്ഡലങ്ങളിലേക്കുമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തൃപ്പൂണിത്തുറയില്‍ പരിഗണിച്ചേക്കുമെന്ന് കരുതിയ അഖില്‍ മാരാർക്ക്, തൃക്കാക്കരയിലാണ് ട്വിന്‍റി 20 അവസരം നല്‍കിയത്. തിരുവമ്പാടിയിൽ സണ്ണി തോമസും, തൃക്കരിപ്പൂരിൽ രവി കുളങ്ങരയും ട്വന്‍റി 20 സ്ഥാനാർഥികളായി മത്സരിക്കും.
ബിഡിജെഎസിന്‍റെ ആദ്യഘട്ട പട്ടികയില്‍ PS ജ്യോതിസ്, സംഗീത വിശ്വനാഥൻ, സന്തോഷ് ശാന്തി എന്നിവർ ഉൾപ്പെട്ടിട്ടുണ്ട്. കോട്ടയത്ത് കെ. അനിൽ കുമാറിന്റെ പേരിനോട് സാമ്യമുള്ള പി അനിൽ കുമാറിനെ ആണ് ബിഡിജെഎസ് നിർത്തുന്നത്. ചേർത്തല ഉള്‍പ്പടെ പ്രധാന മണ്ഡലങ്ങളില്‍ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായില്ല. എത്ര സീറ്റുകളില്‍ മത്സരിക്കുന്നു എന്നതില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. അതേസമയം, ഇത്തവണ മത്സരരംഗത്തേക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തുഷാർ വെള്ളാപ്പള്ളി.