ബിആർഎം ഷഫീറിൻ്റെ ഭാര്യ സീ-മാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവച്ചു 
KERALA

നിയമന വിവാദത്തിൽ കോൺഗ്രസിന് തിരിച്ചടി; ബിആർഎം ഷഫീറിൻ്റെ ഭാര്യ സീ-മാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവച്ചു

ആർ.എസ്. ഷാനിയെ നിയമിച്ചത് നടപടിക്രമങ്ങൾ അട്ടിമറിച്ചാണെന്ന് ആരോപണം ഉയർന്നതിനെ തുടർന്നാണ് രാജി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ബിആർഎം ഷഫീറിൻ്റെ ഭാര്യ സീ-മാറ്റിലെ റിസർച്ച് ഓഫീസർ തസ്തിക രാജിവെച്ചു. അപേക്ഷകള്‍ ക്ഷണിക്കാതെയും അഭിമുഖം നടത്താതെയുമായിരുന്നു ഷാനി ഷഫീറിൻ്റെ നിയമനമെന്ന ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് രാജി.

ഗവേഷണം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് രാജി എന്നാണ് വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. ഷാനിയുടെ നിയമനത്തിനെതിരെ നേരത്തെ സീമാറ്റില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധിച്ചിരുന്നു. റിസര്‍ച്ച് ഓഫീസര്‍ തസ്തികയ്ക്ക് ആവശ്യമായ പ്രധാന യോഗ്യത പിഎച്ച്ഡി ആണെന്നിരിക്കെ ഷാനി നിലവില്‍ പിഎച്ച്ഡി സ്‌കോളര്‍ മാത്രമാണെന്ന വിവരം പുറത്ത് വന്നിരുന്നു.

എന്നാല്‍ വേണ്ടത്ര യോഗ്യത ഉള്ളതുകൊണ്ടാണ് നിയമനം നല്‍കിയതെന്നായിരുന്നു സീമാറ്റ് ഡയറക്ടര്‍ ആര്‍. അരുണ്‍കുമാര്‍ പറഞ്ഞത്. യോഗ്യത സംബന്ധിച്ച് സീമാറ്റ് പുറത്തുവിട്ട രേഖകളാണ് നിയമനത്തിലെ ക്രമക്കേടുകള്‍ വ്യക്തമാക്കിയത്.

SCROLL FOR NEXT