കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി മുഖ്യമന്ത്രി 
KERALA

"പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല"; കാന്തപുരത്തിൻ്റെ സ്ത്രീവിരുദ്ധ പരാമർശത്തെ തള്ളി മുഖ്യമന്ത്രി

കാന്തപുരം പറഞ്ഞതിനെ സർക്കാരോ കോൺഗ്രസ് പാർട്ടിയോ അനുകൂലിക്കുന്നില്ലെന്ന് വി.ഡി, സതീശൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിനെതിരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇസ്സാമിക ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന പ്രസ്താവനയാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാന്തപുരം പറഞ്ഞതിനെ സർക്കാർ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുരോഗമന കേരളത്തിന് യോജിച്ച നിലപാടല്ല അത്. അദ്ദേഹം പറഞ്ഞതിനോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല.

സ്ത്രീകൾ അടങ്ങിയൊതുങ്ങി വീടുകളിൽ ജീവിക്കേണ്ടവരല്ല. അവർ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ നിലപാടാണ് ഞങ്ങൾക്കുള്ളത്. അക്കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT