മറ്റൊരു വിഷയത്തിലെ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി 
KERALA

കുട്ടനാട്ടിലെ അവധി വിവാദം; മറ്റൊരു വിഷയത്തിലെ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

വി.ഡി. സതീശനെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടി രംഗത്ത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുട്ടനാട് മൂലം വള്ളംകളി അവധി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനെ സംരക്ഷിച്ച് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. കുട്ടനാട് എംഎൽഎ റെജി ചെറിയാന് മറുപടി നൽകിയതിന് ശേഷം മുഖ്യമന്ത്രി സംസാരിച്ചത് തന്നോടായിരുന്നു എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാലത് കുട്ടനാട്ടിലെ അവധിയുമായി ബന്ധപ്പെട്ട് അല്ല, നേരത്തേ സംസാരിച്ചുകൊണ്ടിരുന്ന മറ്റൊരു വിഷയത്തിൻ്റെ തുടർച്ച ആയിരുന്നു എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം. അതേസമയം മദ്യ നയം , പിഎം ശ്രീ വിഷയങ്ങളിൽ യുഡിഎഫ് തീരുമാനമെടുക്കും.

കരിമണൽ ഖനനം സ്വകാര്യ മേഖലയ്ക്ക് നൽകില്ല. പുതിയ ഖനനം അനുവദിക്കില്ല. പഴയ സർക്കാർ തുടങ്ങി വച്ചതിൻ്റെ പലതും ആണ് ബജറ്റിൽ പ്രതിഫലിച്ചതെന്നും മന്ത്രി പറഞ്ഞു. മദ്യ നയത്തിൽ പല ഫയലുകളും കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് തന്നെ കുറെ ദൂരം സഞ്ചരിച്ചത് ആണ്. പിഎം ശ്രീയിലും അത് അത് തന്നെ ആണ് സംഭവിച്ചത്. ഇതിൽ എല്ലാം ഇനി എന്ത് ചെയ്യാം എന്നാണ് ഉപസമിതി പരിശോധിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SCROLL FOR NEXT