തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റ നീക്കത്തില്‍ നിര്‍ണായകമായത് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് റിപ്പോര്‍ട്ട്.
യുഡിഎഫിലേക്ക് പോകുന്നതില്‍ നിന്നും തടഞ്ഞ് മന്ത്രി റോഷി അഗസ്റ്റിനുമായി സംസാരിച്ചത് മുഖ്യമന്ത്രിയാണെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ മുന്നണി മാറ്റ ചര്‍ച്ചകള്‍ വന്നപ്പോഴും ഇടതിനൊപ്പം തുടരുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ റോഷി അഗസ്റ്റിന്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
ഇതിന് കാരണം മുന്നണി വിടരുതെന്ന് മുഖ്യമന്ത്രി റോഷി അഗസ്റ്റിനോട് പറഞ്ഞതാണെന്നും തുടര്‍ന്ന് റോഷി അഗസ്റ്റിന്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. മുന്നണി മാറ്റ നീക്കം സിപിഐഎം അറിഞ്ഞത്തോടെയാണ് ജോസ് കെ. മാണി പിന്നോട്ട് പോയത്.