സിപിഐഎം ജില്ലാകമ്മിറ്റികളിലും തിരുത്തൽ നടപടി 
KERALA

സിപിഐഎം ജില്ലാകമ്മിറ്റികളിലും തിരുത്തൽ നടപടി; തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.ജോയിയെ മാറ്റും

തലപ്പത്തെ തിരുത്തലിന് പിന്നാലെ ജില്ലാ കമ്മിറ്റികളിലും അടിമുടി മാറ്റത്തിനൊരുങ്ങി സിപിഐഎം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തലപ്പത്തെ തിരുത്തലിന് പിന്നാലെ ജില്ലാ കമ്മിറ്റികളിലും അടിമുടി മാറ്റത്തിനൊരുങ്ങി സിപിഐഎം. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളിലാകും തെറ്റ് തിരുത്തൽ നടപ്പാക്കുക. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് വി.ജോയിയെ മാറ്റും. എംഎൽഎ ആയ ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം.

ജോയ് രണ്ട് പദവി വഹിക്കുന്നതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലും, ഇത്തരം കീഴ് വഴക്കം പിന്തുടരുന്ന രീതി പാർട്ടിയില്ലെന്നും നേതൃത്വം വ്യക്തമാക്കി കഴിഞ്ഞു. അതേസമയം തളിപ്പറമ്പ്, പയ്യന്നൂർ സ്ഥാനാർഥിത്വത്തിലെ വീഴ്ചയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരെയും നടപടി ഉണ്ടായേക്കും

ഈ രണ്ട് മണ്ഡലങ്ങളിലെയും വീഴ്ചക്ക് ഉത്തരവാദിത്വം പറയേണ്ടത് ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്ക് രാഗേഷ് ആണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്ഥാനാർഥി നിർണയത്തിൽ ജില്ലാ നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്ന കണ്ടെത്തലിലാണ് നടപടി വരുക. കീഴ് ഘടകങ്ങളിലും കടുത്ത നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

SCROLL FOR NEXT