KERALA

കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസ്: ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനും കോടതി നോട്ടീസ്; നടപടി മുൻ ബസ് ഡ്രൈവർ യദു നൽകിയ പരാതിയിൽ

കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യയെയും സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിച്ച കേസിൽ മുൻ മേയർ ആര്യ രാജേന്ദ്രനും, ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും നോട്ടീസ്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കെഎസ്ആർടിസി മുൻ ഡ്രൈവർ യദു നൽകിയ പരാതിയിലാണ് കോടതി നടപടി.

കേസിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആര്യയെയും സച്ചിൻ ദേവിനെയും പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. മേയറുടെ സഹോദരൻ അരവിന്ദ് മാത്രമാണ് നിലവിൽ കേസിലെ പ്രതി. ഇതിനെതിരെ യദു പരാതി നൽകി. ഈ പരാതിയിലാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നോട്ടീസ് നൽകിയത്.

2024 ഏപ്രില്‍ 27 ന് രാത്രി 10 മണിക്കാണ് കേസിനാസ്പദമായ സംഭവം. മേയറും ഭര്‍ത്താവും അടക്കമുളളവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച് കെഎസ്ആര്‍ടിസി ബസിനെ തടയുകയും ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടാവുകയുമായിരുന്നു.

SCROLL FOR NEXT