തൃശൂർ: തൃശൂർ ജില്ലാ കമ്മിറ്റിയിൽ രണ്ടാം ദിനവും സംസ്ഥാന നേതൃത്വത്തിനെതിരെ വിമർശനം. പാർട്ടിയുടെ പ്രതിഛായ നശിപ്പിച്ചവരുമായി മുന്നോട്ടു പോയാൽ സംഘടന ദുർബലമാകുമെന്നാണ് പ്രധാനമായും ആക്ഷേപം ഉയർന്നത്. പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരുവരും സ്ഥാനങ്ങൾ ഒഴിയണമെന്ന് ജില്ലാ കമ്മിറ്റിയിൽ അഭിപ്രായം ഉയർന്നു.
നേതാക്കളെ ഭയന്നിട്ടാകണം മൂന്നാം വട്ടവും സിപിഐഎം അധികാരത്തിൽ വരുമെന്ന് മിക്ക ജില്ലകളിൽ നിന്നും റിപ്പോർട്ട് പോയത്. പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും പേരെടുത്ത് ആവർത്തിക്കേണ്ടതില്ലെന്ന് യോഗത്തിൽ എ.സി. മൊയ്തീൻ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ തുടർച്ചയായി നാളെയും മറ്റന്നാളും ജില്ലയിലെ 17 ഏരിയ കമ്മറ്റി യോഗങ്ങൾ ചേരുന്നുണ്ട്.
അതേസമയം പാര്‍ട്ടി യോഗങ്ങളിലെ വിമര്‍ശനങ്ങളില്‍ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തി. പാര്‍ട്ടിക്ക് അകത്താണ് വിമര്‍ശിക്കുന്നത്. പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ ഉണ്ടായിരിക്കണം.
വിമര്‍ശനവും, സ്വയം വിമര്‍ശനവും എല്ലാം പരിശോധിച്ച് കേരളത്തിലെ പാര്‍ട്ടി മുന്നോട്ടു പോകുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്കകത്തുള്ള വിമര്‍ശനങ്ങള്‍ പാര്‍ട്ടിക്ക് ശക്തമായി മുന്നോട്ട് പോകാനുള്ള കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.