KERALA

ക്രിക്കറ്റ് കോച്ചിങ്ങിനെത്തിയ കുട്ടിയെ പീഡിപ്പിച്ച കേസ്; പരിശീലകന് 47 വർഷം കഠിനതടവ്

വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ ക്രിക്കറ്റ് പരിശീലകന് 47 വർഷം കഠിനതടവ്. വള്ളക്കടവ് ശ്രീവരാഹം സ്വദേശി എം. മനുവിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ശിക്ഷിച്ചത്. പ്രതിയെ നേരത്തെയും രണ്ട് കേസുകളിൽ കോടതി ശിക്ഷിച്ചിരുന്നു.

2018 മുതലാണ് കുട്ടി ഈ സ്ഥാപനത്തിൽ എത്തിയത്. പരിശീലനത്തിനെന്ന് പറഞ്ഞ് ജിമ്മിലേക്കും ബാത്‌റൂമിലേക്കും കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിച്ചെന്നാണ് മനുവിനെതിരായ കേസ്. പീഡനത്തിന് പുറമേ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

2019ൽ പീഡനത്തിന് ഇരയായി കുട്ടി കോച്ചിങ് സെൻ്ററിലെ പരിശീലനം മതിയാക്കി മറ്റൊരു സ്ഥലത്ത് ജോയിൻ ചെയ്തു. 2024ൽ തിരുവനന്തപുരത്ത് വച്ച് നടന്ന ക്രിക്കറ്റ് ടൂർണമെന്‍റിൽ പീഡനത്തിന് ഇരയായ ഒരു പെൺകുട്ടി പങ്കെടുക്കാനെത്തി.

വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടതിനെ തുടർന്ന് ഭയന്ന് ബഹളം വെച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഈ പരാതി പുറത്തുവന്നതോടെ മറ്റ് കുട്ടികളും പരിശീലകനെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

SCROLL FOR NEXT