ഡീ-അഡിക്ഷൻ സെൻറർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ. Source: News Malayalam 24x7
KERALA

ഡീ-അഡിക്ഷൻ സെൻറർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ; അധികൃതർ അറിയാതെ രോഗികൾക്കിടയിൽ വിൽപ്പന

കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ശിവദാസ് ആണ് അറസ്റ്റിലായത്.

Author : ന്യൂസ് ഡെസ്ക്

ഡീ-അഡിക്ഷൻ സെൻറർ ജീവനക്കാരൻ മയക്കുമരുന്നുമായി പിടിയിൽ. കൊരട്ടി ചെറ്റാരിക്കൽ സ്വദേശി വിവേക് ശിവദാസ് ആണ് അറസ്റ്റിലായത്. പൊലീസ് പട്രോളിങ്ങിനിടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.

4.5 ഗ്രാം മെത്താംഫെറ്റമിൻ ആയാണ് ഇയാളെ എക്സൈസ് പിടികൂടിയത്. കറുകുറ്റിയിലെ സ്വകാര്യ ഡി അഡിക്ഷൻ സെൻററിൽ ജോലി ചെയ്യുന്ന ആളാണ് പ്രതി. സ്ഥാപന അധികൃതർ അറിയാതെ രോഗികൾക്ക് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നു. അങ്കമാലി കേന്ദ്രീകരിച്ച മയക്കുമരുന്ന് ലോബിയുടെ കണ്ണിയാണ് ഇയാൾ. അര ഗ്രാമിന് 3000 രൂപ എന്ന നിലയിലാണ് ഇയാൾ കച്ചവടം നടത്തിയിരുന്നത്.

ഇയാളെ നേരത്തെയും മെത്താംഫെറ്റമിനുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൊരട്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന്, അടിപിടി കേസിൽ ഉൾപ്പെടെ പ്രതിയാണ്. ഇയാളെ വളരെ നാളായി നിരീക്ഷിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.

SCROLL FOR NEXT