ഫെന്നി നൈനാൻ Source: Facebook
KERALA

ഫെന്നിയും മുങ്ങി? തെരഞ്ഞെടുപ്പ് ഓഫീസ് പൂട്ടിയ നിലയിൽ

ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്

Author : ന്യൂസ് ഡെസ്ക്

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി പുറത്തു വന്നതിനെ തുടർന്ന് ഫെന്നി നൈനാൻ്റെ തെരഞ്ഞെടുപ്പ് ഓഫീസും പൂട്ടിയ നിലയിൽ . അടൂർ നഗരസഭ എട്ടാം വാർഡിലാണ് ഫെന്നി മത്സരിക്കുന്നത്. ഇവിടുത്തെ ഓഫീസാണ് പൂട്ടിയ നിലയിൽ കണ്ടത്. ഇയാളുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

രാഹുലിനെതിരായ ബലാത്സംഗ പരാതിയിൽ ഫെന്നിക്കെതിരെയും പരാമർശമുണ്ടായിരുന്നു. ബലാത്സംഗം നടന്ന ദിവസം രാഹുലിനൊപ്പം ഫെന്നിയുമുണ്ടായിരുന്നതായാണ് 23കാരിയുടെ പരാതിയിൽ പറയുന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്നത് ഫെന്നിയാണെന്നാണ് പരാതിയിലുള്ളത്. ഇതേ തുടർന്ന് തെരഞ്ഞെടുപ്പ് ഓഫീസ് പൂട്ടി ഫെന്നി മുങ്ങിയതായാണ് സംശയം.

കഴിഞ്ഞ ദിവസം രാഹുലിനെ അന്വേഷിച്ച് പൊലീസ് രാഹുലിൻ്റെ സന്തത സഹചാരിയായ ഫെന്നിയുടെ വീട്ടിലെത്തിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഇയാൾ ഉപരോധം നടത്തിയിരുന്നു. പ്രതിയാക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാൾ കടന്നതെന്നാണ് കരുതുന്നത്. ഇയാളുടെ വാർഡിലെ പ്രചരണവും നിർത്തി വെച്ചിട്ടുണ്ട്.

അതേസമയം, പുതിയ പരാതി ലഭിച്ചതോടെ കൂടുതൽ പ്രതിരോധത്തിലായ കെപിസിസി നേതൃത്വം പരാതി ഡിജിപിക്ക് കൈമാറി. പരാതിയിൽ കോൺഗ്രസിന് നടപടിയെടുക്കാതെ മുന്നോട്ടു പോകാനാവില്ലെന്ന തിരിച്ചറിവിലാണ് പാർട്ടി പരാതി ഡിജിപിക്ക് കൈമാറിയിരിക്കുന്നത്. നിലവിൽ ഒരു ബലാത്സംഗ പരാതിയിൽ അന്വേഷണം നടക്കുന്നിതിനിടെയാണ് അടുത്ത പരാതി കെപിസിസിയ്ക്ക് ലഭിച്ചത്. അതിഗുരുതരമായ ആരോപണങ്ങളാണ് കത്തിൽ രാഹുലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

SCROLL FOR NEXT