ഫാ: യൂജിൻ പെരേര, കിരൺ റിജിജു 
KERALA

എഫ്സിആർഎ നിയമഭേദഗതി താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഉറപ്പു ലഭിച്ചെന്ന് ഫാ: യൂജിൻ പെരേര

ആശങ്കകൾ മന്ത്രി കിരൺ റിജിജുവുമായി പങ്കുവെച്ചെന്ന് ലത്തീൻ അതിരൂപതാ വികാരി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദഗതി താത്കാലികമായി നിർത്തിവയ്ക്കുന്നതായി ഉറപ്പു ലഭിച്ചെന്ന് ലത്തീൻ അതിരൂപതാ വികാരി ഫാ: യൂജിൻ പെരേര. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. എഫ്സിആർഎ നിയമ ഭേദഗതി നടപ്പിലാക്കുമ്പോഴുള്ള ആശങ്കകൾ മന്ത്രിയുമായി പങ്കുവെച്ചതായി ഫാദർ യൂജിൻ പെരേര വ്യക്തമാക്കി.

നിയമ ഭേദഗതിയിലെ നിഗൂഢതകളെക്കുറിച്ചും അത് സന്നദ്ധ പ്രവർത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുമുള്ള ആശങ്കകൾ സഭാ അധ്യക്ഷന്മാർ മന്ത്രിയുമായി പങ്കുവെച്ചു. വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച മന്ത്രി, സഭയുടെ പരാതികൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വ്യക്തമാക്കി.

SCROLL FOR NEXT