വയനാട്ടിൽ അഞ്ച് വിദ്യാർഥികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു 
KERALA

വയനാട്ടിൽ അഞ്ച് വിദ്യാർഥികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചു; രോഗം നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി

രോഗം ബാധിച്ചവരുടെ രക്ഷിതാക്കളുടെ കാര്യം പരിശോധനാ ഫലം വന്നശേഷം തീരുമാനിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.

Author : ന്യൂസ് ഡെസ്ക്

വയനാട്: സുൽത്താൻ ബത്തേരിയിൽ അഞ്ച് വിദ്യർഥികൾക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ഇന്നലെ മൂന്ന് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച വിദ്യാർഥികളുടെ എണ്ണം എട്ടായി.

കോളിയാടി മാർ ബസേലിയോസ് എയുപി സ്കൂളിലെ വിദ്യാർഥികൾക്കാണ് ഷിഗല്ല രോഗം സ്ഥിരീകരിച്ചത്. ഷിഗല്ല നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. രോഗബാധിച്ചവരുടെ രക്ഷിതാക്കളുടെ കാര്യം പരിശോധനാ ഫലം വന്നശേഷം തീരുമാനിക്കും.

സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നുവെന്നാണ് സംശയം. രണ്ട് രക്ഷിതാക്കൾക്ക് ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിട്ടുണ്ട്. ഇവരെ ഐസുലേഷൻ വാർഡിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഷിഗല്ല രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ല. കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

SCROLL FOR NEXT