മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഭക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനെന്ന് ജി. സുധാകരൻ 
KERALA

"ചോറും കഞ്ഞിയും കൊടുത്ത് കൊടി കെട്ടുന്നു"; മെഡിക്കൽ കോളേജിൽ രോഗികൾക്ക് ഭക്ഷണം നൽകേണ്ട ഉത്തരവാദിത്തം സർക്കാരിനെന്ന് ജി. സുധാകരൻ

വണ്ടാനം മെഡിക്കൽ കോളേജിൽ ഭക്ഷണവിതരണം പാടില്ലെന്ന തീരുമാനം അട്ടിമറിച്ചെന്നും ജി. സുധാകരൻ.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്.

മൂന്നാഴ്ച മുമ്പ് താനും കെ.സി. വേണുഗോപാലും കളക്ടറും സൂപ്രണ്ടും പങ്കെടുത്ത യോഗത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ ഇത്തരത്തില്‍ ഒരു സംഘടനകളും ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വണ്ടാനം മെഡിക്കൽ കോളേജിൽ ഇത് പാടില്ലെന്ന് അറിയിച്ചിരുന്നു. എന്നിട്ടും സേവാഭാരതി ഭക്ഷണം നൽകി. ഇതൊന്നും അനുവദിക്കാൻ പാടില്ലെന്നും ജി. സുധാകരൻ പറഞ്ഞു. പാർട്ടികൾ അന്നദാനം കൊടുക്കുന്നു എന്നാണ് പറയുന്നത്. ചോറും കഞ്ഞിയും കൊടുത്ത് അതിൻ്റെ പേരിൽ കൊടി കെട്ടുന്നു. ഇതെല്ലാം നീക്കം ചെയ്യണമെന്നും സുധാകരൻ പറഞ്ഞു.

SCROLL FOR NEXT