സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത് 
KERALA

കേന്ദ്ര ഉത്തരവിന് വഴങ്ങി യുഡിഎഫ് സർക്കാർ; സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാരിൻ്റെ കത്ത്

സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായും ചൊല്ലണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തയച്ചു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം പൂർണമായും ചൊല്ലണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി തദ്ദേശ സ്ഥാപനങ്ങൾക്ക് കത്തയച്ചു. സ്വാതന്ത്ര്യ ദിനത്തിൽ വന്ദേമാതരം ചൊല്ലുമ്പോൾ കേന്ദ്രസർക്കാരിൻ്റെ ഉത്തരവ് പൂർണമായും പാലിക്കപ്പെടും എന്ന് കത്തിൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ വ്യക്തമാക്കി.

ദേശീയ പതാക പ്രദർശിപ്പിക്കുമ്പോൾ വന്ദേമാതരം ആലപിക്കണം എന്നാണ് തദേശസ്ഥാപനങ്ങൾക്കുള്ള നിർദേശത്തിൽ പറയുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ചൊല്ലിയത് വിവാദമായതോടെ മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു എന്ന് പറഞ്ഞാണ് അന്ന് സർക്കാർ രക്ഷപ്പെട്ടത്.

പിന്നീട് നിയമസഭയിൽ ആദ്യ വരികൾ മാത്രം ചൊല്ലി വിവാദത്തിന് തടയിടുകയും ചെയ്തു. എന്നാൽ ചീഫ് സെക്രട്ടറി തദേശ വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്ത് കേന്ദ്രസർക്കാരിൻ്റെ ഉത്തരവിന് പൂർണമായും വഴങ്ങുന്നതാണ്.

ചീഫ് സെക്രട്ടറി സ്വന്തം നിലയ്ക്ക് തീരുമാനിച്ചതാണോ എന്ന് പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ഉത്തരവിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. കത്തിന് പിന്നാലെ യുഡിഎഫ് സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വം എന്ന ആരോപണമുയർത്തി പ്രതിപക്ഷം രംഗത്തെത്തി.

SCROLL FOR NEXT