KERALA

ഗവര്‍ണറുടെ പ്രതികാര നടപടി; കാലടി സര്‍വകലാശാല വിസി ഗീതാകുമാരിയെ നീക്കി

സാങ്കേതിക സര്‍വകലാശാല വി.സി ഡോ. സിസ തോമസിന് പകരം ചുമതല നല്‍കി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എറണാകുളം കാലടി സംസ്‌കൃത സര്‍വകലാശാല വിസിയെ നീക്കി ഗവര്‍ണറുടെ പ്രതികാര നടപടി. താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. കെ. കെ. ഗീതാകുമാരിയെയാണ് സ്ഥാനത്തുനിന്ന് മാറ്റിയത്. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. സിസ തോമസിന് പകരം ചുമതല നല്‍കി.

ഇടത് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സിന്‍ഡിക്കേറ്റിന് അനുകൂലമായി വൈസ് ചാന്‍സലര്‍ നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ നടപടി. യുജിസി മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കെ. കെ ഗീതാകുമാരിയുടെ നിയമനം നടന്നതെന്നുമാണ് ഗവര്‍ണറുടെ നിലപാട്.

നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യം പാടില്ലെന്ന സുപ്രീം കോടതി വിധിയെ മുന്‍നിര്‍ത്തിയാണ് പുറത്താക്കല്‍ നടപടി. നേരത്തെ ഇതുമായി ബന്ധപ്പെട്ട് വിസിക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിസി നല്‍കിയ മറുപടി ഗവര്‍ണര്‍ തള്ളുകയായിരുന്നു.

SCROLL FOR NEXT