മൃതദേഹം കണ്ടെത്തിയ ലോഡ്‌ജ് Source: News Malayalam 24x7
KERALA

പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം

പെരുമ്പാവൂരിലെ ലോഡ്ജിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പെരുമ്പാവൂരിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശി ജ്യോതി ഗഗോയിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ ലഹരി ഉപയോഗമാണോ മരണകാരണമെന്ന സംശയത്തിലാണ് പൊലീസ്.

പെരുമ്പാവൂരിലെ ലോഡ്ജിലാണ് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറിയ രീതിയിൽ ചീർത്ത് അഴുകിത്തുടങ്ങിയ നിലയിലായിരുന്നു ശരീരം. അമിതമായ ലഹരി ഉപയോഗമാണോ മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കൂടെ ഉണ്ടായിരുന്നവരെ കുറിച്ച് പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

SCROLL FOR NEXT