ഓമന, അലുവാ അതുൽ 
KERALA

"അലുവാ അതുൽ കൊടും ക്രൂരൻ, മകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്"; ജിം സന്തോഷിൻ്റെ അമ്മ

ഇന്നലെയാണ് അലുവ അതുലിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ഗുണ്ടാ ആക്രമണത്തിൽ കൊല്ലപ്പെട്ട അലുവാ അതുൽ കൊടും ക്രൂരനെന്ന് ജിം സന്തോഷിൻ്റെ അമ്മ ഓമന. ക്രൂരമായാണ് തൻ്റെ മകനെ വീട്ടിൽ കയറി കൊന്നതെന്നും ഒരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഓമന പറഞ്ഞു.

2025 മാർച്ച് 27നാണ് കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷ് എന്ന് വിളിക്കുന്ന ​ഗുണ്ടാനേതാവ് സന്തോഷിനെ കൊലപ്പെടുത്തിയത്. മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ റിമാന്‍ഡിലായിരുന്ന സന്തോഷ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം.

വൈദ്യുതി ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് വാതിൽ തകർത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തെത്തിയത്. പിന്നാലെ ചുറ്റിക കൊണ്ട് സന്തോഷിൻ്റെ കാലിൻ്റെ ചിരട്ട അടിച്ചുപൊട്ടിക്കുകയും, ശരീരത്തിൽ മാരകമായി മുറിവുകളുണ്ടാക്കിയ ശേഷം നാലംഗസംഘം സ്ഥലംവിടുകയുമായിരുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന് സന്തോഷ് മരിച്ചു.

ഇന്നലെ ഉച്ചയോടെയാണ് ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയശേഷം മടങ്ങി പോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.

SCROLL FOR NEXT