ക്ലിനിക്കൽ ടെസ്റ്റിന് നൽകിയ സാമ്പിളുകൾ രോഗികൾക്ക് നൽകരുതെന്ന് ആരോഗ്യവകുപ്പ് 
KERALA

എസ്എംഎ മരുന്ന് വിവാദം: ക്ലിനിക്കൽ ടെസ്റ്റിന് നൽകിയ സാമ്പിളുകൾ രോഗികൾക്ക് നൽകരുതെന്ന് ആരോഗ്യ വകുപ്പ്

ക്ലിനിക്കൽ ടെസ്റ്റിന് നൽകിയ മരുന്ന് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾ തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എംഎ രോഗബാധിതർ ക്ലിനിക്കൽ ടെസ്റ്റിന് നൽകിയ സാമ്പിളുകൾ തിരികെ രോഗികൾക്ക് തന്നെ നൽകരുതെന്ന് ആരോഗ്യ വകുപ്പ്. ഇത് സംബന്ധിച്ച് ഡോക്ടർമാർക്ക് നിർദേശം നൽകി. അതേസമയം ക്ലിനിക്കൽ ടെസ്റ്റിന് നൽകിയ മരുന്ന് ലഭിച്ച കുട്ടികളുടെ രക്ഷിതാക്കൾ തന്നോട് പരാതിയൊന്നും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.

ഇന്ത്യൻ നിർമിത മരുന്നിനെക്കാളും വിശ്വാസം പലർക്കും വിദേശ നിർമിത മരുന്നുകളോടാണെന്നും കെ.മുരളീധരൻ പറഞ്ഞു. എക്സ്പ്രർട്ട് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് മരുന്നു നൽകുന്നത്. മരുന്നിനെ കുറിച്ച് ഇതുവരെയും ആക്ഷേപം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഗുണമേന്മയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ലക്ഷങ്ങളുടെ വ്യത്യാസമാണ് രണ്ട് മരുന്നുകളും തമ്മിലുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള വിലകുറഞ്ഞ മരുന്നുകൾ ആണെങ്കിൽ കൂടുതൽ കുട്ടികൾക്ക് കൊടുക്കാൻ കഴിയും. അതാണ് സർക്കാർ പരിഗണിക്കുന്നത്. പ്രതിപക്ഷ നേതാവിൻ്റെ കുറിപ്പ് കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും നിലവിൽ മരുന്നു മാറ്റാൻ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

SCROLL FOR NEXT