കെ.ബി. ഗണേഷ് കുമാർ മാധ്യമങ്ങളെ കാണുന്നു.  Source: Facebook/ KB Ganesh kumar
KERALA

ഡോ. കെ.ജെ. റീന ഉത്തരവാദിത്തമില്ലാത്ത വ്യക്തി, സ്ഥാനത്ത് നിന്ന് മാറ്റിയത് നല്ല കാര്യം: കെ.ബി. ഗണേഷ് കുമാർ

റീന ഉത്തരവാദിത്തമില്ലാത്ത ആളെന്ന കാര്യം തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ് എന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഡോ. കെ.ജെ. റീനയെ ആരോഗ്യ വകുപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് നല്ല കാര്യമെന്ന് മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. റീന ഉത്തരവാദിത്തമില്ലാത്ത ആളെന്ന കാര്യം തനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ് എന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

ഡോ. കെ.ജെ. റീന നിയമസഭാ കമ്മിറ്റിയെ പോലും അനുസരിച്ചില്ല. ബഹുമാനിച്ചില്ലെന്ന് ആരോഗ്യ മന്ത്രി പറയുന്നത് ശരിയാവാമെന്നും ഗണേഷ് കുമാർ പറഞ്ഞു. അതസമയം, നിപാ പ്രതിരോധത്തിൽ ആരോഗ്യമന്ത്രിക്ക് വീഴ്ചയുണ്ടെന്നും ഡിഎച്ച്എസ് വിഭാഗത്തിന് വീഴ്ച പറ്റിയിട്ടില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്ആർടിസി ബസുകൾ വാങ്ങിയതിൽ തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തട്ടെയെന്നും കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. സിബിഐ അന്വേഷിച്ചാലും പ്രശ്നമില്ലെന്നും കൈക്കൂലി വാങ്ങേണ്ട ഗതികേട് തനിക്കില്ലെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

പ്രിയദർശിനി യാത്ര നല്ല കാര്യമാണെന്നും കുട്ടികൾക്കുള്ള യാത്ര സൗജന്യമാക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ കാര്യത്തിൽ ആണ് പെൺ വ്യത്യാസമില്ലാതെ സൗജന്യ യാത്ര അനുവദിക്കണം. ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റ് ബസ് ആക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്ക് അപകടം പറ്റിയാൽ ഇൻഷുറൻസ് ഉണ്ടോ എന്നോ കാര്യം ഉറപ്പുവരുത്തണമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT