കെ. എൻ. ബാലഗോപാൽ 
KERALA

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി വെട്ടിക്കുറച്ചു; കേന്ദ്രത്തിൻ്റേത് പ്രതികാര നിലപാട്: കെ.എൻ. ബാലഗോപാൽ

30 വർഷത്തെ കണക്ക് നോക്കിയാൽ സംസ്ഥാനത്തെ കടം വർധിച്ചതായി കാണാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിനെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ. എൻ. ബാലഗോപാൽ. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പരുങ്ങലിൽ ആക്കുന്ന തെറ്റായ സാമ്പത്തിക നയമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

കേരളത്തിൻ്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5900 കോടി രൂപ വെട്ടി കുറച്ചു. 30 വർഷത്തെ കണക്ക് നോക്കിയാൽ സംസ്ഥാനത്തെ കടം വർധിച്ചതായി കാണാൻ സാധിക്കും. പ്രതികാരപരമായും ശ്വാസം മുട്ടിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി മാറ്റം കൊണ്ട് വരുന്നതിലൂടെ കേന്ദ്രം ഉത്തരവാദിത്വത്തിൽ നിന്ന് പിന്നോട്ട് പോകുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് നിന്ന് പണം പിടിച്ചു വാങ്ങുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ സംസ്ഥാനങ്ങളുടെ ആകെ വരുമാനം കുറഞ്ഞു. അതോടൊപ്പം സാധാരണക്കാർക്ക് വേണ്ട സാധനങ്ങളുടെ വില കുറയുന്നില്ല. സാധാരണക്കാർക്ക് കിട്ടേണ്ട ഗുണഫലങ്ങൾ വൻകിട കോർപ്പറേറ്റുകൾക്കാണ് കിട്ടുന്നത് എന്നും മന്ത്രി വിമർശിച്ചു.

SCROLL FOR NEXT