KERALA

കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നാല് വീടുകള്‍ കത്തി നശിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: തങ്കശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ക്ക് തീപിടിച്ചു. രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതില്‍ ഒരു വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല.

അഞ്ചോളം ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണക്കുന്നത്. തീപിടിച്ച വീടുകളില്‍ നിന്നും സമീപത്തുള്ള മറ്റു വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച ശേഷമാണ് ഫയര്‍ഫോഴ്‌സ് തീ അണയ്ക്കാനുള്ള നടപടികളിലേക്ക് കടന്നത്.

എന്താണ് സംഭവിച്ചത് അറിയില്ലെന്നും തീ കണ്ടപ്പോള്‍ ഭയന്ന് ഓടിയതാണെന്നും രക്ഷപ്പെട്ട യുവതി പറഞ്ഞു. തീ കണ്ടതോടെ മൂന്ന് കുഞ്ഞുങ്ങളെയും കാലിന് വയ്യാത്ത അച്ഛനെയും കൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

SCROLL FOR NEXT