ഇടുക്കിയില്‍ നാല് വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി

അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് സംശയിക്കുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Screengrab
Published on
Updated on

ഇടുക്കി: നാല് വയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി. ഇടുക്കി പണിക്കന്‍കുടി പറുസിറ്റിയിലാണ് സംഭവം. അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയം. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് കേസ് അന്വേഷണം ആരംഭിച്ചു.

പെരുമ്പള്ളിക്കുന്നില്‍ രഞ്ജിനി, മകന്‍ ആദിത്യന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ആദിത്യനെ ജനല്‍ കമ്പിയില്‍ കെട്ടി തൂക്കിയ ശേഷം രഞ്ജിനി ജീവനൊടുക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

പ്രതീകാത്മക ചിത്രം
''പ്രിയപ്പെട്ട മീനാക്ഷിക്ക്, അഭിപ്രായങ്ങള്‍ക്ക് നന്ദി; പരിഷ്‌കരിച്ച പാഠപുസ്തകത്തില്‍ എല്ലാമുണ്ട്''; ന്യൂസ് മലയാളം വീഡിയോ പങ്കുവച്ച് മന്ത്രി

താന്‍ ജീവനൊടുക്കുകയാണെന്ന് ഭര്‍ത്താവ് ഷാനറ്റിനെ വിളിച്ച് അറിയിച്ചിരുന്നതായും പൊലീസ് പറയുന്നു. ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് അടുത്തുള്ളവര്‍ ഓടിക്കൂടിയപ്പോഴാണ് രഞ്ജിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന് ജീവനുണ്ടെന്ന് മനസിലാക്കി ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രണ്ടില ചിഹ്നത്തിൽ; മുന്നണി മര്യാദയുടെ ഉദാത്ത മാതൃക അടൂർ
News Malayalam 24x7
newsmalayalam.com