നാലു ജില്ലകളില്‍ വൈദ്യുതി നിയന്ത്രണം  
KERALA

കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി; നാലു ജില്ലകളില്‍ ഭാഗിക വൈദ്യുതി നിയന്ത്രണം

ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ അറ്റകുറ്റപണി നടന്നുകൊണ്ടിരിക്കുന്നതിനാൽ 4 ദിവസം വൈദ്യുതി ഭാഗികമായി തടസപ്പെടും.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടാന്‍ സാധ്യതയെന്ന് കെഎസ്ഇബി. ഇന്നുമുതൽ 25 വരെയാണ് നിയന്ത്രണം. കോഴിക്കോട് 400 കെവി സബ്സ്റ്റേഷനിലെ 3-മത് നമ്പര്‍ 500 എംവിഎ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ 220 കെവി ബുഷിങ്ങില്‍‍ തകരാര്‍ സംഭവിച്ചിരുന്നു. ഈ ട്രാന്‍‍സ്ഫോര്‍‍മറിൻ്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനാലാണ് 4 ദിവസത്തേക്ക് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഈ ജില്ലകളിൽ അറ്റകുറ്റപ്പണികള്‍‍‍ക്കായി നേരത്തെ ഒരാഴ്ച വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ജോലികള്‍ പൂര്‍‍ത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമുള്ളതിനാസാണ് നിയന്ത്രണം വീണ്ടും നീട്ടിയത്.

ഭാഗിക വൈദ്യുതി തടസം ഏർപ്പെടുത്തേണ്ടി വന്നതിൽ കെഎസ്ഇബി ഖേദം പ്രകടിപ്പിച്ചു. കാലവർഷത്തിന് മുൻപ് അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു.

SCROLL FOR NEXT