തൃശൂര്‍: എഴുത്തുകാരി ഹരിത സാവിത്രിക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെ.ആര്‍ മീര. കെ.ആര്‍ മീരയുടെ കലാച്ചി എന്ന നോവല്‍ തൻ്റെ കൃതിയായ 'സിന്‍' എന്ന നോവലിൻ്റെ കോപ്പിയടിയാണെന്ന ഹരിതയുടെ അപകീർത്തികരമായ ആക്ഷേപത്തിലാണ് കേസ്.
കേസ് നവംബര്‍ ഏഴിന് തൃശൂര്‍ ചീഫ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നോവലിസ്റ്റിൻ്റെ സാഹിത്യ പ്രതിച്ഛായയെ മോശപ്പെടുത്തിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഹരിതയുടെ സിൻ എന്ന നോവലും കലാച്ചി തമ്മിലുള്ള സൗമ്യതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നേരത്തെ വിവാദമായിരുന്നു.
ഹരിത സാവിത്രി 2026 മേയ് 5ന് ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും തുടര്‍ന്നുണ്ടായ സാമൂഹിക മാധ്യമ പ്രതികരണങ്ങളും ചാനല്‍ അഭിമുഖങ്ങളും വഴികെ.ആര്‍ മീരയുടെ ആധികാരികതയെ ചോദ്യം ചെയ്യുകയായിരുന്നു. കെ.ആര്‍. മീര അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണന്‍ മുഖേന ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയിച്ചിരുന്നു. നോട്ടീസിന് ഹരിത സാവിത്രി മറുപടി നല്‍കുകയും ചെയ്തിരുന്നു.