Source: Social Media
KERALA

"കാലൻ കോഴി പത്തനാപുരത്തിന് വേണ്ട"; ഗണേഷ് കുമാറിനെതിരെ കെഎസ്‌യു പ്രതിഷേധം

"ഹോട്ടൽ വളഞ്ഞ് ഒരു എംഎൽഎയെ രാത്രി അറസ്റ്റ് ചെയ്തു. എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ പിടിക്കൂടുക?"

Author : ന്യൂസ് ഡെസ്ക്

കൊല്ലം: മന്ത്രി കെ. ബി. ഗണേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. "കാലൻ കോഴി പത്തനാപുരത്തിന് വേണ്ട" എന്നെഴുതിയ പോസ്റ്റർ കെഎസ്ആർടിസി ബസ്സിനു മുന്നിൽ പതിപ്പിച്ചാണ് പ്രതിഷേധം അറിയിച്ചത്. മന്ത്രിക്കെതിരെ ഭാര്യ പരാതി ഉന്നയിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് പ്രതിഷേധം.

ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേരത്തെ രാഹുൽ മാങ്കൂട്ടത്തിലും പ്രതികരണം അറിയിച്ചിരുന്നു.നിരന്തര കുറ്റവാളിയായ ഗണേഷിനെ കുറിച്ച് ഭാര്യ തന്നെ പരാതി ഉന്നയിച്ചു. ഹോട്ടൽ വളഞ്ഞു ഒരു എംഎൽഎയെ രാത്രി അറസ്റ്റ് ചെയ്തു. എപ്പോഴാണ് അതുപോലെ ഗണേഷ് കുമാറിനെ പിടിക്കൂടുക? എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

വിഷയം വ്യക്തിപരമാണെങ്കിലും ഭാര്യ തന്നെ പരാതി ഉന്നയിച്ച സാഹചര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണെന്ന് ചാണ്ടി ഉമ്മൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ നേതാക്കൾ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ ഭാര്യക്ക് നീതി ലഭിച്ചില്ലെങ്കിൽ പിന്നെ ആർക്ക് നീതി ലഭിക്കും. എന്നായിരുന്നു വി.ഡി. സതീശന്റെ ചോദ്യം. മന്ത്രി ഗണേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ പ്രതിഷേധം നടന്നു. കോഴിയെ കയ്യിലെന്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.

തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ശാന്തനായാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രതികരിച്ചത്. തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയമുണ്ട്. എല്ലാം സ്നേഹമാണ്. പ്രണയമില്ലാത്തവൻ പൊട്ടനാണ് അവന് തലയ്ക്ക് എന്തെങ്കിലും അസുഖം കാണുമെന്നുമാണ് വിവാദങ്ങളെക്കുറിച്ച് ഗണേഷ് കുമാർ പ്രതികരിച്ചത്. എപ്പോഴും വീട്ടിൽ നിന്ന് തന്നെയാണ് എനിക്ക് ശത്രുക്കളുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

SCROLL FOR NEXT