ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി 
KERALA

'സ്വപ്നങ്ങളുടെ ചിറകരിഞ്ഞു'; ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി റദ്ദാക്കി

ഏവിയേഷൻ കമ്പനിക്ക് നൽകിയ അനുമതികളാണ് അഡ്മിനിസ്ട്രേറ്റർ പിൻവലിച്ചത്.

Author : ന്യൂസ് ഡെസ്ക്

കവരത്തി: കൊച്ചിയിൽ നിന്നുള്ള ലക്ഷദ്വീപ് സീപ്ലെയിൻ പദ്ധതി ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. ഏറെ പ്രതീക്ഷയോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഭരണകൂടം പൂർണമായും വേണ്ടെന്ന് വച്ചത്.

അടിസ്ഥാന സൗകര്യമില്ലെന്ന കാരണം പറഞ്ഞാണ് ലക്ഷദ്വീപ് അഡ്മിനിസ്ടേറ്ററുടെ നടപടി. പദ്ധതി ഈ മാസം ഉദ്ഘാടനം നടക്കാനിരിക്കുകയായിരുന്നു. ഏവിയേഷൻ കമ്പനിക്ക് നൽകിയ അനുമതികളാണ് ഭരണകൂടം പിൻവലിച്ചത്.

നിരവധി തവണ പരീക്ഷണ പറക്കൽ നടത്തി വിജയിച്ചിരുന്നു. കേന്ദ്ര സർക്കാരിൻ്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്താനും, ടൂറിസം വികസിപ്പിക്കാനും വേണ്ടിയായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചിയിൽ നിന്ന് കൽപേനി, കവരത്തി, കടമത്ത് തുടങ്ങിയ ദ്വീപുകളിലേക്ക് പത്ത് പേർക്ക് യാത്ര ചെയ്യാവുന്ന തരത്തിലുള്ള സർവീസുകളാണ് പ്ലാൻ ചെയ്തിരുന്നത്.

പരീക്ഷണ പറക്കലുകളും ടൈംടേബിളും പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ കാരണങ്ങളാൽ സർവീസ് നീണ്ടുപോയിരുന്നു. ഒടുവിൽ പദ്ധതി റദ്ദാക്കുകയാണെന്ന് ഭരണകൂടം അറിയിക്കുകയുമായിരുന്നു. ഭരണക്കൂടത്തിൻ്റെ വിചിത്രമായ നടപടിയാണെന്ന് ലക്ഷദ്വീപുകാർ ആരോപിച്ചു.

SCROLL FOR NEXT