Source: Social Media
KERALA

"ഇടത് മുന്നണിയിൽ നിന്ന് ഘടകകക്ഷികൾ ഒഴുകിയെത്തില്ല"; യുഡിഎഫിന്റെ ആത്മവിശ്വാസം വെറുതെയെന്ന് ടി.പി. രാമകൃഷ്ണൻ

വാഗ്ദാനങ്ങൾ മാത്രം നൽകുന്ന കോൺഗ്രസ് എടുക്കുന്നത് ജനവിരുദ്ധ നിലപാടാണ്. ഇടതുപക്ഷ മതേതര നിലപാട് അംഗീകരിക്കുന്നവരുമായി എൽഡിഎഫ് സഹകരിക്കും

Author : ശാലിനി രഘുനന്ദനൻ

കോഴിക്കോട്: ഇടത് മുന്നണിയിൽ നിന്ന് ഘടകകക്ഷികൾ ഒഴുകി യുഡിഎഫിൽ എത്തുമെന്ന യുഡിഎഫിന്റെ ആത്മവിശ്വാസം വെറുതയാണെന്ന് എൽഡി എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഈ വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരു ഭയപാടുമില്ല. എൽഡിഎഫിന്റെ അടിത്തറ ശക്തമാണെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

വാഗ്ദാനങ്ങൾ മാത്രം നൽകുന്ന കോൺഗ്രസ് എടുക്കുന്നത് ജനവിരുദ്ധ നിലപാടാണ്. ഇടതുപക്ഷ മതേതര നിലപാട് അംഗീകരിക്കുന്നവരുമായി എൽഡിഎഫ് സഹകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

എ. കെ. ബാലന്റെ പരാമർശം അദ്ദേഹത്തിന്റെ കാൽക്കുലേഷന്റെ അടിസ്ഥാനത്തിൽ ആകാമെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു. അങ്ങനെ ഒരു നിലപാട് എൽഡിഎഫോ, സിപിഐഎമ്മോ പറഞ്ഞിട്ടില്ല. സിപിഐഎം നിലപാട് വർഗീയതയ്ക്ക് എതിരെ ശക്തമായി ഉയർത്തി പിടിക്കുന്ന നേതാവാണ് എ.കെ. ബാലൻ. ചിലർക്ക് അത് ഇഷ്ടപെടുന്നുണ്ടാവില്ല. തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT